Wednesday, March 11, 2026 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Friday 24 Oct 2025 11.44 AM

പാക്കിസ്ഥാനില്‍ പോയി മലയാളത്തില്‍ വ്‌ളോഗ് ചെയ്തു: വൈറലായി മലയാളി വ്‌ളോഗര്‍

pakistan, malayalee, vlog

പാക്കിസ്ഥാന്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഇന്ത്യക്കാര്‍ പൊതുവെ നെറ്റിചുളുക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ നമ്മുടെ അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ പോയി അവിടുത്തെ വിശേഷങ്ങളും കാഴ്ചകളും പങ്കുവച്ച് വൈറലായിരിക്കുകയാണ് മലയാളിയായ വൈറ്റില സ്വദേശി ഷെറിന്‍. ഷെറിന്‍സ് വ്‌ളോഗ്‌സെന്ന തന്റെ ചാനലിലൂടെയാണ് പാകിസ്താനെത്തിയ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നത്.

കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോലും പോകാതെ താന്‍ പാകിസ്താനിലേക്ക് യാത്ര ചെയ്യുകയായിരുന്നെന്നാണ് ഷെറിന്‍ പറയുന്നത്. വാഗ അതിര്‍ത്തി കടന്നാണ് ഷെറിന്‍ പാകിസ്താനില്‍ കാലുകുത്തിയത്. മറ്റൊരു പ്രധാനകാര്യം പാകിസ്താനില്‍ പോയി ആദ്യമായി മലയാളത്തിലൊരു വ്‌ളോഗ് ചെയ്യുന്നത് ഷെറിനാണെന്നതാണ് ആ പ്രത്യേകത. അതിഥികളായി എത്തിയവരില്‍ നിന്നും ചായയുടെ പണം വാങ്ങാതെ ആതിഥ്യമര്യാദ കാണിക്കുന്ന പാകിസ്താനികളെയും ഷെറിന്‍ ഈ വീഡിയോയില്‍ പരിചയപ്പെടുത്തുന്നുണ്ട്.

പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള യാത്രക്കിടയില്‍ വലിയ എക്‌സ്പ്രസ് ഹൈവേയും പാകിസ്താനിലെ കടകളും നെല്‍ ഗോതമ്പ് പാടങ്ങളുമെല്ലാം ഷെറിന്‍ കാണിച്ചു തരുന്നുണ്ട്. അതേദിവസം വൈകുന്നേരം ഒരു ചായ കുടിച്ച് കടയില്‍ നിന്നിറങ്ങുന്ന വഴിയാണ് പാകിസ്താനിലെ അല്ലു അര്‍ജുന്‍ ഫാനിനെ ഷെറിന്‍ പരിചയപ്പെടുന്നത്.

ഷെറിനെ കണ്ട ഒരു യുവാവ് ഭാഷ ഏതാണെന്ന് ചോദിക്കുകയും മലയാളമാണ്, സൗത്ത് ഇന്ത്യയാണെന്ന് മറുപടി പറയുമ്പോഴാണ്.. പുഷ്പ സിനിമയെക്കുറിച്ചും അല്ലു അര്‍ജുനെ കുറിച്ചും അയാള്‍ പറയുന്നത്. ഒപ്പം മഹേഷ് ബാബുവിന്റെ പേരും പറയുന്നുണ്ട്. പൂര്‍ണമായും നിയമപരമായാണ് താനീ യാത്ര നടത്തിയിരിക്കുന്നതെന്നും ഇതിന് രാഷ്ട്രീയപരമായോ മതപരമായോ യാതൊരു ബന്ധവുമില്ലെന്നും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ഷെറിന്‍ പറയുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW