-->
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് നടത്തുന്ന ഭീകരതയുെട പേരില്‍ പാകിസ്താന് വെള്ളം നല്‍കാതെ വെള്ളം കുടിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ പുതിയ വേനല്‍ കണ്മുന്നില്‍ നില്‍ക്കേ രാവി നദിയിലെ പാകിസ്താനിലേക്കുള്ള ഒഴുക്കും തടയാന്‍ ഇന്ത്യ. ഇന്ത്യയും പാകിസ്താനും തമ്മില്‍ നദീജലവുമായി ബന്ധപ്പെട്ട കരാറുകള്‍ നിര്‍ത്തിയ സാഹചര്യത്തില്‍ പഞ്ചാബ് -ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ ഷാ പൂര്‍ കാണ്ഡി ഡാമിന്റെ പണി ഗേവത്തില്‍ പുരോഗമിക്കുകയാണെന്ന് ജമ്മുകശ്മീര്‍ മന്ത്രി ജാവേദ് അഹമ്മദ് റാണ പറയുന്നു.
ഈ ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ രാവി നദി പാകിസ്താനിലേക്ക് ഒഴുകണോ വേണ്ടയോ എന്ന് ഇന്ത്യ തീരുമാനിക്കും. മാര്‍ച്ച് 31 ന് ഡാമിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. ഇതോടെ നദീജലം വരള്‍ച്ചാമേഖലയായ കതുവ, സാംബാ ജില്ലകള്‍ക്ക് പ്രയോജനകരമായ രീതിയില്‍ ഉപയോഗപ്പെടുത്താനും പാകിസ്താനിലേക്ക് വെള്ളം വിടാതിരിക്കാനും കഴിയുമെന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ മധോപൂര്‍വഴിയാണ് താഴ്‌വാരത്തുള്ള പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ താഴ്‌വാരങ്ങളിലേക്ക് നദിയൊഴുകുന്നത്. ഷാപൂര്‍ കാന്‍ഡി ഡാം പദ്ധതി 1979 ല്‍ അഞ്ചുദശകം മുമ്പ് പണി തുടങ്ങിയതാണ്. 1982 ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. എന്നിരുന്നാലും പഞ്ചാബ് ജമ്മു കശ്മീര്‍ പ്രാദേശിക സര്‍ക്കാരുകള്‍ തമ്മിലുള്ള ആഭ്യന്തര പ്രശ്‌നങ്ങളുമായിരുന്നു നീളാന്‍ കാരണമായത്. 2008 ല്‍ പദ്ധതി ദേശീയപദ്ധതിയായി പ്രഖ്യാപിച്ചതോടെയാണ് വീണ്ടും ചലനം വെച്ചത്. ഇതുവരെ 3,394 കോടിയാണ് ചെലവ്. ഇതില്‍ 2694 കോടിയോളം പഞ്ചാബും 700 കോടി കേന്ദ്രസര്‍ക്കാരിന്റേതുമാണ്. 55.5 മീറ്റര്‍ ഉയരവും 7.7 കിമീ വിശാലവുമാണ് ഡാം.
ഓപ്പറേഷന്‍ സിന്ദൂരിന് പിന്നാലെയാണ് ഇന്ത്യാ പാകിസ്താന്‍ നയത്തില്‍ വലിയ വിള്ളലുണ്ടായത്. പാകിസ്ഥാന്റെ കൃഷിയുടെ ഏകദേശം 80-90 ശതമാനവും സിന്ധു നദീജല സംവിധാനത്തെ ആശ്രയിച്ചിരിക്കുന്നു, കാരണം ഇസ്ലാമാബാദിന്റെ ജലസംഭരണശേഷി ഒരു മാസത്തെ ജലപ്രവാഹം കഷ്ടിച്ച് ഉള്‍ക്കൊള്ളുന്നു. ഉടമ്പടി പ്രാബല്യത്തില്‍ വന്നപ്പോള്‍, സിന്ധു, ഝലം, ചെനാബ് നദികളുടെ മേല്‍ പാകിസ്ഥാനും, രവി, ബിയാസ്, സത്ലജ് എന്നീ നദികളുടെ മേല്‍ ഇന്ത്യയ്ക്കും അവകാശമുണ്ടായിരുന്നു.
കരാര്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍, സിന്ധു നദീതടത്തിലെ സാവല്‍കോട്ട്, റാറ്റില്‍, ബര്‍സാര്‍, പക്കല്‍ ദുല്‍, ക്വാര്‍, കിരു, കീര്‍ത്തായി ക, കക തുടങ്ങിയ നിരവധി ജലവൈദ്യുത പദ്ധതികളുമായി കേന്ദ്രം മുന്നോട്ട് പോകുന്നു. ഈ മാസം ആദ്യം, സാവല്‍കോട്ട് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഇന്ത്യ തീരുമാനിച്ചു.