Friday, March 13, 2026 Last Updated 14 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 05.06 PM

അയൺ ​ഗുളികകൾ കഴിച്ചു ; കൊല്ലത്ത്സ്കൂൾ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

uploads/news/2025/10/806820/4.gif
photo; representative image

കൊല്ലം: കൊല്ലത്ത് അമിതമായി അയൺ ഗുളികകൾ കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. മൈനാ​ഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്.

സംഭവത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യ വകുപ്പിൽ നിന്ന് നൽകിയ അയൺ ​ഗുളികകൾ കുട്ടികൾ മത്സരിച്ച് കഴിക്കുകയായിരുന്നു. നാല് കുട്ടികളെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. കുട്ടികളുടെ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW