Saturday, March 14, 2026 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 07.20 PM

തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; തമിഴ്നാട് സ്വദേശിയുടേതെന്ന് സംശയം

അഴുകിയ നിലയിലാണ്ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് .
found dead body

കൊല്ലം തെന്മല ഡാമിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഡാം സുരക്ഷാ ജീവനക്കാരാണ് ഇന്നലെ രാവിലെ സംഭരണിയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. അഴുകിയ നിലയിലാണ്ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത് .

നാലു ദിവസം മുമ്പ് ഡാമിന് സമീപം വെച്ച് കാണാതായ തമിഴ്നാട് തിരുനെൽവേലി സ്വദേശി ഉലകമണി (26) യുടെ മൃതദേഹം ആണെന്നാണ് സംശയിക്കുന്നത്. ഇയാളുടെ തിരിച്ചറിയൽ രേഖകളും ബാഗും അടക്കം ഡാം ടോപ്പിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ജോലി തേടിയാണ് ഇയാൾ കേരളത്തിലേക്ക് എത്തിയത് എന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി.

ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം അഴുകിയ നിലയിൽ ആയതിനാൽ ഡിഎൻഎ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ആകും ഉലക മണിയുടെതാണോ എന്ന് ഉറപ്പിക്കാൻ സാധിക്കുക. അതിനുശേഷം ആകും ബന്ധുക്കൾക്ക് വിട്ടു നൽകുക. കുളത്തൂപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തില്‍ അന്വേഷണംതെന്മല ഡാമിൽ അജ്ഞാത മൃതദേഹം, തിരിച്ചറിയൽ രേഖകളും ബാഗും കണ്ടെത്തി; കാണാതായ തമിഴ്നാട് സ്വദേശിയുടേതെന്ന് സംശയം തുടങ്ങി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW