-->
കൊല്ലം കണ്ണനല്ലൂരിൽ പുതിയ പൊലീസ് സ്റ്റേഷന്റെ കെട്ടിട നിർമാണ ഉദ്ഘാടനം മുടങ്ങിയതിൽ വിവാദം. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാണ് മുൻ നിശ്ചയിച്ച പരിപാടി മുടങ്ങിയതെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചു.
പരിപാടിയുടെ നോട്ടീസ് അടിച്ച്, സ്റ്റേജും പന്തലും ഒരുക്കിയെങ്കിലും ഉദ്ഘാടനം നടത്താൻ കഴിഞ്ഞില്ല. രാത്രിയോടെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിപാടി മാറ്റി വയ്ക്കാന്‍ നിർദ്ദേശം ലഭിക്കുകയായിരുന്നു. പൊലീസ് ആസ്ഥാനത്ത് ഉദ്ഘാടന വിവരം അറിയിച്ചിരുന്നില്ലെന്നായിരുന്നു വിശദീകരണം.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങാണ് മാറ്റിവെച്ചത്.