Friday, March 13, 2026 Last Updated 15 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 07.48 AM

കൂടുതല്‍ അറസ്റ്റിന് സാധ്യത ; ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബെംഗളൂരുവില്‍ എത്തിച്ച് ചോദ്യം ചെയ്യും

uploads/news/2025/10/806310/unnikrishnann-pioty.jpg

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള കേസില്‍ കൂടുതല്‍ അറസ്റ്റിനും സാധ്യത. പ്രതിപ്പട്ടികയിലുള്ള ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ ഉടന്‍ ചോദ്യം ചെയ്യും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

സ്വര്‍ണ്ണപ്പാളികള്‍ കൊണ്ട് പോയതില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ണായക മൊഴി അന്വേഷണസംഘത്തിന്റെ പക്കല്‍ ഉണ്ട്. പ്രതിയെ ഉടന്‍ ബെംഗളൂരുവില്‍ എത്തിച്ച് ചോദ്യം ചെയ്യും.

മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ തുടരുകയാണ്. ബെംഗളൂരുവിന് പുറമെ ശബരിമലയിലും ചെന്നൈയിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോയതില്‍ ആരുടെയൊക്കെ സഹായം ലഭിച്ചു, സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്ക് തുടങ്ങിയ വിവരങ്ങളും അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്.

ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണം എന്തു ചെയ്തു എന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയില്‍ നിന്ന് പ്രധാനമായും ചോദിച്ചറിയുന്നത്.
കൂടുതല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്കും കടന്നേക്കും. ദേവസ്വം ബോര്‍ഡിലെ ഒന്‍പത് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW