Friday, March 13, 2026 Last Updated 13 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 10.53 AM

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്ന് സമ്മതിച്ച് അടൂര്‍ പ്രകാശ് ; പോയത് മണ്ഡലത്തിലെ ആളെന്ന നിലയില്‍

uploads/news/2026/01/822206/adoor-prakash.jpg

തിരുവനന്തപുരം: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും അത് തന്റെ മണ്ഡലത്തിലെ ആള്‍ എന്ന നിലയിലായിരുന്നെന്നും അന്നൊന്നും പോറ്റിയെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ലായിരുന്നെന്നും പ്രതികരിച്ച് അടൂര്‍പ്രകാശ് എംപി. സമ്മാനപ്പൊതിയായി തനിക്ക് കിട്ടിയത് ഈന്തപ്പഴമായിരുന്നെന്നും അത് അവിടെ ഉണ്ടായിരുന്നവര്‍ക്ക് അപ്പോള്‍ തന്നെ കൊടുത്തെന്നും പറഞ്ഞു. താന്‍ പോറ്റിയുടെ വീട്ടിലെ നിത്യസന്ദര്‍ശകന്‍ അല്ലെന്നും ഒന്നോ രണ്ടോ തവണ മാത്രമാണ് പോയിട്ടുള്ളതെന്നും പറഞ്ഞു.

2019 ല്‍ എംപി ആയ ശേഷം ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ ആദ്യമായി കണ്ടെത്തിയത്. അദ്ദേഹം അന്ന് ശബരിമലയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയത് പിതാവ് മരണപ്പെട്ട സമയത്ത് ആയിരുന്നു. ഈ സമയത്ത് താന്‍ സ്ഥലത്തില്ലായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വിളിച്ചു ഇക്കാര്യം പറഞ്ഞു. ശബരിമലയിലെ പോറ്റിയാണെന്നും മണ്ഡലത്തിലെ ആളാണെന്നും പിതാവ് മരണപ്പെട്ടു എന്ന് പറഞ്ഞു. അപ്പോഴാണ് അവരുടെ വീട്ടില്‍ പോയത്.

തന്റെ മണ്ഡലത്തിലെ ആള്‍ എന്ന നിലയിലായിരുന്നു പോയത്. മറ്റൊരിക്കല്‍ ഇയാളുടെ സഹോദരി താമസിക്കുന്ന വീട്ടിലും പോയിട്ടുണ്ട്. വെഞ്ഞാറമൂട്ടിലാണ്. അന്ന് കെപിസിസി നേതാവ് രമണി പി നായരും ഒപ്പമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തെ വിളിച്ച് ചോദിച്ച ഇയാളെക്കുറിച്ച അറിയുമോ എന്ന് ചോദിച്ച് വിവരം അറിഞ്ഞ ശേഷമായിരുന്നു അവിടേയ്ക്ക് പോയത്്.

സോണിയാഗാന്ധിയെ കണ്ട വിവരവും അടൂര്‍ പ്രകാശ് സമ്മതിച്ചു. സോണിയാഗാന്ധിയെ കാണാന്‍ അപ്പോയ്ന്‍മെന്റ് എടുത്തിട്ടുണ്ട്. എംപി. എന്ന നിലയില്‍ അതില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് താന്‍ സോണിയാഗാന്ധിയുടെ അരികില്‍ എത്തിയതെന്നും പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW