Saturday, March 14, 2026 Last Updated 6 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 04.11 PM

' തിരിച്ചുവരുമെന്ന് പറഞ്ഞില്ലേ'; പരിക്ക് ഭേദമായെന്ന് ഹനുമാന്‍കൈന്‍ഡ്

north, tour

യൂറോപ്യന്‍ ടൂറിനിടെയുണ്ടായ പരിക്കില്‍നിന്ന് മുക്തമനായി ആരോഗ്യം പൂര്‍വസ്ഥിതിയിലായെന്ന് അറിയിച്ച് റാപ്പര്‍ ഹനുമാന്‍കൈന്‍ഡ്. മാറ്റിവച്ച നോര്‍ത്ത് അമേരിക്കന്‍ പര്യടനം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടരമാസം മുമ്പ് യുറോപ്യന്‍ പര്യടനത്തിന്റെ അവസാനം ലണ്ടനിലെ ഷോയില്‍വെച്ചായിരുന്നു ഹനുമാന്‍കൈന്‍ഡിന് പരിക്കേറ്റത്. തിരിച്ചുവരാനൊരുങ്ങുന്ന കാര്യം ഹനുമാന്‍കൈന്‍ഡ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അറിയിച്ചത്.

' തിരിച്ചുവരുമെന്ന് പറഞ്ഞില്ലേ. ശരീരവും ആത്മാവും പഴയതുപോലെയാവണം. നിങ്ങളില്‍ പലരും എന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചു. എനിക്ക് എല്ലാവര്‍ക്കും മറുപടി തരാന്‍ സാധിച്ചില്ല. എന്നാല്‍, അവ ഞാന്‍ ഒരുപാട് വിലമതിക്കുന്നു. ഒത്തിരി സ്‌നേഹം'- ഹനുമാന്‍കൈന്‍ഡ് കുറിച്ചു.

രണ്ടരമാസം മുമ്പ് യുറോപ്യന്‍ പര്യടനത്തിന്റെ അവസാനം ലണ്ടനിലെ ഷോയില്‍വെച്ചായിരുന്നു ഹനുമാന്‍കൈന്‍ഡിന് പരിക്കേറ്റത്. പരിക്ക് പറ്റിയ വിവരം ഹനുമാന്‍കൈന്‍ഡ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. യൂറോപ്യന്‍ പര്യടനത്തിലെ അവസാനഷോയില്‍വെച്ച് ലിഗമെന്റിന് പരിക്കേറ്റുവെന്ന് അറിയിച്ചായിരുന്നു പോസ്റ്റ്. ' ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി. അത് ഈ മാസം നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതിനാല്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ യാത്ര സാധ്യമല്ല', എന്നുമായിരുന്നു കുറിപ്പ്.

ഉന്നുവടിയ്‌ക്കൊപ്പമുളള ചിത്രമായിരുന്നു അന്ന് ഹനുമാന്‍കൈന്‍ഡ് പങ്കുവെച്ചത്. ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മുമ്പുളള വീഡിയോകള്‍ പുതിയ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW