Friday, March 13, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 08.42 AM

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് ഇന്ത്യ ഉടന്‍ നിര്‍ത്തും ; മോദി തനിക്ക് ഉറപ്പ് നല്‍കിയതായി ട്രംപ്

uploads/news/2025/10/805923/modi-and-trump.jpg

വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ ഉടന്‍ നിര്‍ത്തുമെന്ന് സൂചന. താരിഫ് നിയന്ത്രണങ്ങള്‍ കൊണ്ട് ഇന്ത്യയെ പിടിക്കാന്‍ ശ്രമിച്ച ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് വ്യക്തിപരമായി ഉറപ്പ് നല്‍കിയതായി യുഎസ് പ്രസിഡന്റ് ബുധനാഴ്ച പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഉടന്‍ നിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞു. മാറ്റം ഉടനടി ഉണ്ടാകില്ല, പക്ഷേ 'ചുരുങ്ങിയ സമയത്തിനുള്ളില്‍' എന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായത്തിനായുള്ള അഭ്യര്‍ത്ഥനയോട് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ഉടന്‍ പ്രതികരിച്ചില്ല. റഷ്യയുടെ എണ്ണ വഴി ഇന്ത്യയും ചൈനയും ഉക്രെയ്ന്‍ യുദ്ധത്തിന് ധനസഹായം നല്‍കിയതായി ട്രംപ് ആരോപിച്ചിരുന്നു.

ചൈനയ്ക്ക് ശേഷം റഷ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ഓഗസ്റ്റില്‍ ട്രംപ് ഇന്ത്യയെ ഉയര്‍ന്ന താരിഫ് ചുമത്തി ശിക്ഷിച്ചു. 100 ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയെങ്കിലും ഇന്ത്യ ട്രംപിനെ അവഗണിക്കുകയും റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുകയുമായിരുന്നു.പിന്നാലെ ഇന്ത്യ ചൈനയും റഷ്യയുമായി കുടുതല്‍ അടുപ്പമുണ്ടാക്കുകയും ചെയ്തിരുന്നു.

അതേസമയം ഏകദേശം നാല് വര്‍ഷം മുമ്പ് റഷ്യയുടെ അധിനിവേശത്തോടെ ആരംഭിച്ച ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയാത്തതില്‍ ട്രംപ് നിരാശനാണ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോട് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. നേരത്തേ പഹല്‍ഗാം തീവ്രവാദി ആക്രമണത്തിന് പിന്നാലെ നടന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ താന്‍ ഇടപെട്ടാണ് യുദ്ധം അവസാനിപ്പിച്ചതെന്ന അവകാശവാദം ട്രംപ് നടത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW