-->
തിരുവനന്തപുരം: കേരളം മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ മുന്നണി വിപുലീകരിക്കാന്‍ ബിജെപി നീക്കം. ട്വന്റി ട്വന്റിയുടെ വരവോടെ മധ്യകേരളത്തില്‍ ബിജെപി വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നത്. കൂടുതല്‍ ചെറുകക്ഷികളെ ഒപ്പം കൊണ്ടുവരാനുള്ള നീക്കവും സജീവമാണ്. ഇതിനൊപ്പം മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള പ്രമുഖരെ അടര്‍ത്തിയെടുക്കാനും കരുനീക്കം നടക്കുന്നു.
ബുധനാഴ്ച നരേന്ദ്രമോദിയുടെ വരവോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങാനിരിക്കുന്ന ബിജെപി പ്രധാനമന്ത്രിയുടെ വരവിന് മുമ്പായി തന്നെ കൂടുതല്‍ ചെറുകക്ഷികളെ എന്‍ഡിഎയില്‍ കൊണ്ടുവരാനും മധ്യകേരളത്തില്‍ എന്‍.ഡി.എയുടെ കരുത്ത് കാട്ടാനുമാണ് ഉദ്ദേശിക്കുന്നത്. സാമുദായിക നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തുന്നത് ആലോചനയിലുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
റാലി ഉള്‍പ്പെടെ കൊച്ചിയില്‍ മൂന്ന് ഔദ്യോഗിക പരിപാടികളില്‍ മോദി പങ്കെടുക്കും. നവീകരിച്ച റെയില്‍വേ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ റെയില്‍വേയുടെ അടക്കം വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. റെയില്‍വേ പദ്ധതികളുടെ പ്രഖ്യാപനവും മറൈന്‍ ഡ്രൈവില്‍ അഖില കേരള ധീവരസഭയുടെ സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
എന്‍ഡിഎ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ബിജെപി പ്രകടന പത്രിക പുറത്തിറക്കുകയും ചെയ്യും. സാമുദായിക നേതാക്കളുമായി മോദി കൂടിക്കാഴ്ച്ച നടത്തുന്നത് ആലോചനയിലുണ്ടെങ്കിലും തീരുമാനമായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രചാരണത്തിന്റെ കേളികൊട്ടാകുന്ന പര്യടനം വന്‍ ഹിറ്റാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം.