Saturday, March 14, 2026 Last Updated 29 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 03 Mar 2026 07.46 PM

ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും സംസാരിച്ച് പ്രധാനമന്ത്രി ; ഇന്ത്യക്കാരുടെ സുരക്ഷ ചർച്ചയായി

രണ്ടു രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണത്തിൽ മോദി ആശങ്ക അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയും ചർച്ച ചെയ്തു. '
narendra modi

ഇന്ത്യക്കാർ ഏറെയുള്ള ഗൾഫ് രാജ്യങ്ങളെ ഇറാൻ ഇസ്രായേൽ സംഘർഷം വലിയ തോതിൽ ബാധിച്ചതിന് പിന്നാലെ ഇടപെടലുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാൻ സുൽത്താൻ, കുവൈറ്റ് കിരീടാവകാശി എന്നിവരുമായി സംസാരിച്ചു. രണ്ടു രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണത്തിൽ മോദി ആശങ്ക അറിയിച്ചു. ഇന്ത്യക്കാരുടെ സുരക്ഷയും ചർച്ച ചെയ്തു. '

ഗൾഫ് മേഖലയിലെ രണ്ട് പ്രധാന നേതാക്കളുമായി ഇന്ന് ഉച്ചകഴിഞ്ഞാണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്. ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തി. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് അൽ-ഖാലിദ് അൽ-ഹമദ് അൽ-മുബാറക് അൽ-സബാഹുമായും അദ്ദേഹം സംസാരിച്ചു.

രണ്ട് ചർച്ചകളിലും, അതത് രാജ്യങ്ങളിലെ ആക്രമണങ്ങളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കുകയും അവിടെ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും ചർച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW