-->
ഭാര്യ പ്രഭയ്‌ക്കൊപ്പമുളള ചിത്രവുമായി ഗാനഗന്ധര്‍വ്വന്‍ ശേയുദാസ്. അമേരിക്കയിലെ വീടിനു മുന്‍പില്‍ നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. യേശുദാസിന്റെ ആരാധകര്‍ കൈകാര്യം ചെയ്യുന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.പ്രശസ്ത പിന്നണിഗായകന്‍ അഫ്‌സല്‍ ആണ് ചിത്രം പകര്‍ത്തിയത്.
നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ പ്രതികരണം അറിയിച്ച് എത്തുന്നത്. യേശുദാസിനും പ്രഭയ്ക്കും ആയുരാരോഗ്യ സൗഖ്യം നേരുകയാണ് ആരാധകര്‍. ' ഡൈ ചെയ്താല്‍ ഇപ്പോഴും കൊച്ചു പയ്യന്‍' ആണെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 'യൗവനം, വാര്‍ധക്യം... ഈ ഘട്ടങ്ങളില്‍ എല്ലാം ഒരുപോലെ സ്‌നേഹിക്കുകയും ദൈവത്തെപ്പോലെ ഞാന്‍ ആരാധിക്കുകയും ചെയ്യുന്ന ഒരേ ഒരു വ്യക്തി 'എന്നാണ് മറ്റൊരു കമന്റ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല. 85-ാം വയസ്സിലും വീട്ടില്‍ സംഗീത പരിശീലനം മുടങ്ങാതെ തുടരുന്നുണ്ട്. ഇടയ്ക്ക് അമേരിക്കയിലെ വേദികളില്‍ കച്ചേരികളും അവതരിപ്പിക്കുന്നു.