കുവൈത്ത്സിറ്റി: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ല കമ്മിറ്റി "കണ്ണൂരോണം 2K25" എന്ന നാമധേയത്തിൽ ഈ വർഷത്തെ ഓണാഘോഷം അബ്ബാസിയ ഹെവൻസ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. ഒഐസിസി കണ്ണൂർ ജില്ല പ്രസിഡന്റ് ലിപിൻ മുഴക്കുന്ന്ന്റെ അധ്യക്ഷതയിൽ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ ബിനു ചെമ്പാലയം, എം എ നിസാം, നാഷണൽ വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ, സംഘടന ചുമതല ഉള്ള ജനറൽ സെക്രട്ടറി ബി എസ് പിള്ള എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പരേത്ത് സ്വാഗതവും ബിനോയ് കരിമ്പിൽ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കൾക്കുള്ള ആദരവ് ചടങ്ങിൽ കൈമാറി മാവേലി എഴുന്നള്ളത് ,കലാപരിപാടിക്കൽ,കുവൈറ്റിലെ മ്യുസിക് ബാൻഡായ ഫ്രെണ്ട്സ് ഓഫ് കുവൈറ്റിന്റെ ഗാനമേളയും അരങ്ങേറി.