Saturday, March 14, 2026 Last Updated 29 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 01.10 PM

പശു, പണം, കെറ്റില്‍ സമ്മാനമായി നല്‍കി: പകരം ഭാര്യയെ കാമുകന് കൈമാറി യുവാവ്

husband, handed, wife, boyfriend, exchange, kettle, cash, cow

വിവാഹശേഷം ഭാര്യയ്ക്ക് അല്ലെങ്കില്‍ ഭര്‍ത്താവിന് മറ്റൊരു ബന്ധം ഉണ്ടെന്നറിഞ്ഞാല്‍ പൊതുവെ എല്ലാവരും ആ ബന്ധം ഉപേക്ഷിക്കാറുളളത്. എന്നാല്‍ ഇവിടെ ഒരു യുവാവ് പശുവും പണവുമടക്കമുള്ള സമ്മാനങ്ങള്‍ വാങ്ങുകയും അതിന് പകരമായി ഭാര്യയെ കാമുകന് കൈമാറുകയും ചെയ്തിരിക്കുകയാണ്. ഇന്തോനേഷ്യയിലെ തെക്കുകിഴക്കന്‍ സുലവേസി പ്രവിശ്യയിലെ നോര്‍ത്ത് കൊനാവെ ജില്ലയിലാണ് സംഭവം നടന്നത്. പരമ്പരാഗതമായ ഒരു ചടങ്ങില്‍ വച്ചാണ് യുവാവ് ഒരു പശു, ഒരു കെറ്റില്‍, കുറച്ച് പണം എന്നിവയ്ക്ക് പകരമായി ഭാര്യയെ കാമുകന് കൈമാറിയത്.

പ്രശ്‌നം സമാധാനപരമായി പരിഹരിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ഒരു തീരുമാനം കൈക്കൊണ്ടത് എന്നാണ് യുവാവ് പറയുന്നത്. തോലാക്കി ഗോത്രത്തിന്റെ ആചാരപ്രകാരം മോവെ സരപു അല്ലെങ്കില്‍ മോഷെ എന്നറിയപ്പെടുന്ന ആചാരപ്രകാരമാണ് കൈമാറ്റം നടന്നത്. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കൈമാറ്റത്തിന്റെ ഭാഗമായി കാമുകന്‍ ആരോഗ്യമുള്ള ഒരു പശുവിനെ യുവതിയുടെ ഭര്‍ത്താവിന് സമ്മാനിച്ചു. കുടുംബാംഗങ്ങളും ഗ്രാമവാസികളും ചടങ്ങിന് സാക്ഷ്യം വഹിച്ചു. രണ്ട് കുടുംബങ്ങളുടെയും അഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്ന് ഭര്‍ത്താവ് പിന്നീട് വിശദീകരിച്ചു.

തങ്ങളുടെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഭാര്യയും യുവാവും തമ്മിലുള്ള പ്രണയം ആരംഭിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു. 'നിങ്ങളുടെ ഭാര്യയെ എനിക്ക് തരൂ, പകരം ഞാന്‍ നിങ്ങള്‍ക്ക് ഒരു പശുവിനെ തരാം' എന്ന വാഗ്ദാനവുമായി കാമുകന്‍ പിന്നാലെ ഭര്‍ത്താവിനെ സമീപിക്കുകയായിരുന്നത്രെ. ഭര്‍ത്താവ് ഇതിന് സമ്മതിക്കുകയും അടുത്ത ദിവസം തന്നെ ദമ്പതികളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ദാമ്പത്യബന്ധത്തിലെ തര്‍ക്കങ്ങള്‍ അക്രമമില്ലാതെ പരിഹരിക്കുക എന്നതാണത്രെ ഈ ആചാരത്തിന്റെ ലക്ഷ്യം. പരമ്പരാഗതമായി, ഭാര്യയെ സ്വീകരിക്കുന്ന പുരുഷന്‍ കന്നുകാലികളോ, വീട്ടുപകരണങ്ങളോ അതുമല്ലെങ്കില്‍ പണമോ ആയി നഷ്ടപരിഹാരം നല്‍കുകയാണ് ചെയ്യുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW