Friday, March 13, 2026 Last Updated 34 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 11 Oct 2025 11.22 AM

പറപ്പിച്ച് വിട് മൊതലാളി! വണ്ടിയില്‍ യാത്രചെയ്യുന്ന നായ, വീഡിയോ കണ്ട് പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

dog, travel, vehicle

നായകളുമായി ബന്ധപ്പെട്ട് രസകരമായ ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇത്തരത്തിലൊരു രസകരമായ വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സ് ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. നായയെ ഒരാള്‍ തന്റെ വണ്ടിയില്‍ നിര്‍ത്തികൊണ്ടുപോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നാല്‍ ഇടയ്ക്ക് റോഡില്‍ വച്ച് ഈ നായ ഇറങ്ങുന്നതും അതെ വണ്ടിയില്‍ തന്നെ തിരികെ കയറുന്നതും കാണാം.

വളരെ ക്യൂട്ടാണ് വീഡിയോയെന്നാണ് പലരുടെയും അഭിപ്രായം. ആരെയും കടിക്കാതിരിക്കാന്‍ നായയുടെ വായില്‍ ഒരു മാസ്‌കും ഉടമ ഇട്ടിട്ടുണ്ട്. വീഡിയോയ്ക്ക് ഇതിനോടകം തന്നെ നിരവധി ലൈക്കും കമന്റും ലഭിക്കുന്നുണ്ട്. 'പട്ടി സാര്‍, മൊയലാളി ഞാന്‍ അടുത്ത ജംഗ്ഷനില്‍ ഉണ്ടാവും ഒരു ചായ കുടിച്ചിട്ട് വരാം', 'മൊയലാളി ഞാനിറങ്ങി ഓടട്ടെ', 'പറപ്പിക്ക് പാപ്പാ', 'ലെ പട്ടി സെര്‍ : ഹോ ആളുകളൊക്കെ നടന്നു പോകുന്നത് കണ്ടിട്ട് കൊതിയാവുന്നു', 'പച്ച കത്തിയത് കണ്ടില്ലേ മൊയ്‌ലാളി .... പറപ്പിച്ച് വിട്ടേ, 'വഴി അറിയാമായിരുന്നെങ്കില്‍ ഇറങ്ങി ഓടമായിരുന്നു',തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുപോകുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW