-->
ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി പല പരീക്ഷണങ്ങളും നടത്തി ഒടുവില്‍ ജീവന്‍ തന്നെ അപകടത്തിലാക്കുന്ന നിരവധിപേരുണ്ട്. ഇപ്പോഴിതാ ഇപ്പോള്‍ കണ്ണുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയായി ജീവന്‍ നഷ്ടപ്പെട്ടിരിക്കുകയാണ് ബ്രസീലിയന്‍ ഇന്‍ഫഌവന്‍സറായ 31കാരിക്ക്. ബ്രസീലിയന്‍ ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ അദൈര്‍ മെന്‍ഡസ് ദത്ര ജൂനിയറാണ് ശസ്ത്രക്രിയക്ക് പിന്നാലെ അണുബാധ ബാധിച്ച് കഴിഞ്ഞാഴ്ച മരിച്ചത്. ഇവിടെ വില്ലനായത് കണ്ണിന് ചെയ്ത് fox eyes എന്ന ശസ്ത്രക്രിയയാണ്.
സോഷ്യല്‍മീഡിയയിലെ പുത്തന്‍ ട്രെന്‍ഡുകളിലൊന്നാണ് fox eyes. അദൈറിന് സംഭവിച്ചതെന്താണെന്ന് വിശദീകരിക്കുകയാണ് ഏസ്‌ത്തെറ്റിക്ക് ക്ലിനിക്‌സിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ ഡോ ദേബ്‌രാജ് ഷോം. കണ്ണിന്റെ കോണുകള്‍ പുറത്തേക്ക് നീട്ടുന്ന കോസ്മറ്റിക്ക് പ്രൊസീജിയറാണ് fox eyes. ബദാം അല്ലെങ്കില്‍ പൂച്ചയുടെ കണ്ണുകള്‍ പോലെ കണ്ണുകളുടെ രൂപം മാറ്റുന്ന ഈ പ്രക്രിയ പിരുകം മുകളിലേക്ക് മാറ്റം വരുത്തിയും, ചെറിയ മുറിവുകളിലൂടെയും, അല്ലെങ്കില്‍ ചര്‍മം മുകളിലേക്ക് വലിക്കുന്ന ത്രെഡ് ലിഫ്റ്റ് പോലുള്ള രീതികളിലൂടെയുമൊക്കെയാണ് സാധാരണയായി ചെയ്യുന്നത്.
ഒരു വ്യക്തിയുടെ മുഖത്തിന്റെ ഘടന അനുസരിച്ചാണ് ഏത് തരത്തിലുള്ള രീതിയായിരിക്കും മികച്ചതെന്ന് ശസ്ത്രക്രിയ ചെയ്യുന്നവര്‍ തീരുമാനിക്കുക. കണ്ണിന്റെ ഭാഗവും പിരുകത്തിന്റെ ഭാഗവും ഉള്‍പ്പെടുന്നിടത്താണ് ശസ്ത്രക്രിയ നടത്തുക. ഇത്തരം ശസ്ത്രക്രിയ കഴിയുമ്പോള്‍ അവിടെ വീക്കവും ചതവുമൊക്കെ ഉണ്ടാവും. ഒരാഴ്ചയെടുക്കും ഇതിന്റെ ഫലം പൂര്‍ണമായി ലഭിക്കാന്‍. കൃത്യമായ രീതിയിലുള്ള പരിചരണം നല്‍കിയില്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും ഡോക്ടര്‍ പറയുന്നു.
മിക്ക സംഭവങ്ങളിലും ഇത്തരം ശസ്ത്രക്രിയക്ക് വിധേയമാകുന്നവര്‍ക്ക് കണ്ണിന്റെ അലൈന്‍മെന്റ് മാറാം, നാഡികള്‍ക്ക് പരിക്കേല്‍ക്കാം, കോര്‍ണിയയ്ക്ക് അസ്വസ്ഥതയുണ്ടാവാം. ത്രെഡ് ലിഫ്റ്റ് ചെയ്യുമ്പോള്‍ വീക്കവും അണുബാധയും ഉണ്ടാവും. ചിലപ്പോള്‍ ഇത് ഹെമറ്റോമയ്ക്കും കോശങ്ങളില്‍ പ്രശ്‌നങ്ങളുമുണ്ടാകാം. അണുബാധ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും. വീക്കവും അണുബാധയും ഉണ്ടായതിന് പുറമേ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായതാണ് അദൈറിന്റെ ആരോഗ്യം മോശമാവാന്‍ കാരണമെന്ന് ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.