Friday, March 13, 2026 Last Updated 39 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 01.08 PM

ഞാന്‍ പോയില്ലെങ്കില്‍ നീ എന്തുചെയ്യും? ടിക്കറ്റില്ല, ടിടിഇയോട് തട്ടിക്കയറി അധ്യാപിക: വീഡിയോയെ വിമര്‍ശിച്ച് നെറ്റീസണ്‍സ്

teacher, travel, ticketless

ഇന്ത്യന്‍ ട്രെയിന്‍ യാത്രകളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. ടിക്കറ്റില്ലെന്ന് മാത്രമല്ല ഇത് ചോദ്യം ചെയ്യുന്ന ടിടിഇയോട് തട്ടിക്കയറുകളും ദേഷ്യപ്പെടുകയും ചെയ്യുന്ന നിരവധി യാത്രക്കാരെ നാം കണ്ടിട്ടുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ടിക്കറ്റ് ചോദിച്ച ടിടിഇയോട് തട്ടിക്കയറുന്ന ഒരു അധ്യാപികയുടെ വീഡിയോയാണിത്. ബീഹാറിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാണ് ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുകയും അത് ചോദ്യം ചെയ്ത ടിടിഇയോട് തര്‍ക്കിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വളരെ രൂക്ഷമായ വിമര്‍ശനമാണ് അധ്യാപികയ്‌ക്കെതിരെ ഉയരുന്നത്.

ഒന്നെങ്കില്‍ ടിക്കറ്റ് കാണിക്കുക, അല്ലെങ്കില്‍ പുറത്ത പോവുക എന്ന് ആവശ്യപ്പെട്ട ടിടിഇയോട് തട്ടിക്കയറിയ അധ്യാപികയെ വീഡിയോയില്‍ കാണാം. ടിക്കറ്റില്ലാതെ ഏസി കമ്പാര്‍ട്ട്‌മെന്‍ിലിരുന്നായിരുന്നു യുവതിയായ അധ്യാപികയുടെ യാത്ര. ടിടിഇ യാത്രക്കാരി ബിഹാറിലെ ഒരു സ്‌കൂള്‍ ടീച്ചറാണെന്നും സ്ഥിരമായി കള്ളവണ്ടി കയറിയാണ് യാത്രയെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ യുവതിയാകട്ടെ താന്‍ തിരക്കിലാണെന്ന രീതിയില്‍ ഫോണില്‍ നോക്കിയിരിക്കുന്നു. ഇടയ്ക്ക് നീ എന്നെ ഉപദ്രവിക്കുകയാണെന്ന് പറഞ്ഞ് കൊണ്ട് എഴുന്നേറ്റ ഇവര്‍ സ്ത്രീകളുടെ വീഡിയോ പകര്‍ത്താന്‍ പാടില്ലെന്ന് പറഞ്ഞ് ടിടിഇയുടെ ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുന്നതും കാണാം. ഇടയ്ക്ക് ഇവര് തന്റെ കൈയില്‍ ടിക്കറ്റ് ഉണ്ടെന്ന് അവകാശപ്പെടുന്നു. ഈ സമയം എങ്കില്‍ ടിക്കറ്റ് കാണിക്കൂവെന്ന് ടിടിഇ പറയുന്നുണ്ടെങ്കിലും അവര്‍ അതിന് തയ്യാറാകുന്നില്ല. ഞാന്‍ പോയില്ലെങ്കില്‍ നീ എന്തു ചെയ്യുമെന്ന് യുവതി ചോദിക്കുന്നുണ്ടെങ്കിലും ഒടുവില്‍ അവര്‍ തന്റെ ബാഗുമെടുത്ത് അവിടെ നിന്നും പോകുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതോടെ നിരവധിപേരാണ് അധ്യാപികയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. അവള്‍ സ്വതന്ത്രയായി യാത്ര ചെയ്യുന്നു, മറ്റുള്ളവര്‍ക്ക് ജ്ഞാനം നല്‍കാന്‍ ദിവസം മുഴുവന്‍ ചെലവഴിക്കുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ഇവര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ നാളെ ട്രെയിന്‍ അവരുടേതാണെന്ന് അവകാശപ്പെടുമോ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ സംശയം. ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുമ്പോള്‍, ബന്ധപ്പെട്ട വകുപ്പുകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സാമൂഹിക പെരുമാറ്റച്ചട്ടങ്ങളുടെയും നിയമങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ലംഘനങ്ങള്‍ സ്വമേധയാ പരിഗണിക്കണമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ടിടിഇ ടിക്കറ്റ് മാത്രമേ ചോദിച്ചുള്ളൂ. നിങ്ങളുടെ കൈവശം ടിക്കറ്റ് ഉണ്ടെങ്കില്‍ അത് കാണിച്ചാല്‍ മതി, അതില്‍ വിഷമിക്കേണ്ട കാര്യമില്ല... യഥാര്‍ത്ഥ പ്രശ്‌നം നിങ്ങളുടെ കൈവശം ടിക്കറ്റില്ല, മാത്രമല്ല, നിങ്ങള്‍ എ.സി.യിലാണ് യാത്ര ചെയ്യുന്നത് എന്നതാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW