Saturday, March 14, 2026 Last Updated 6 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Oct 2025 09.07 AM

' കാട്രെ എന്‍ വാസല്‍ വന്തായ്...' ; അച്ഛന്റെ പാട്ട് ആസ്വദിച്ച് കുഞ്ഞ് ഓമി- വീഡിയോ പങ്കുവെച്ച് അശ്വിന്‍ ഗണേശ്

cute, song

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുളള താരമാണ് ദിയ കൃഷ്ണ. ദിയയുടെയും അശ്വിന്‍ ഗണേശിന്റെയും ഇവരുടെ കുഞ്ഞ് മകന്‍ ഓമിയുടെയും വിശേഷങ്ങള്‍ വളരെ പെട്ടന്നാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഇപ്പോഴിതാ അശ്വിന്‍ ഗണേശ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലാവുന്നത്. കുഞ്ഞ് ഓമിയ്ക്ക് പാട്ടു പാടി കൊടുക്കുന്ന വീഡിയോ ആണ് അശ്വിന്‍ പങ്കുവച്ചത്. ' കാട്രെ എന്‍ വാസല്‍ വന്തായ്' എന്ന തമിഴ് ഗാനമാണ് അശ്വിന്‍ ഓമിക്ക് പാടി കൊടുക്കുന്നത്. തൊട്ടടുത്ത് കിടന്നു അച്ഛന്റെ പാട്ട് ആസ്വദിക്കുകയാണ് ഓമി. പാട്ടിന്റെ അവസാനം അശ്വിന്‍ ഓമിയോട് പാട്ട് ഇഷ്ടപ്പെട്ടോ എന്ന് ചോദിക്കുമ്പോള്‍ ഇഷ്ടമായി എന്ന അര്‍ഥത്തില്‍ ഓമി ശബ്ദമുണ്ടാക്കുന്നതും വീഡിയോയിലെ ക്യൂട്ട് നിമിഷമാണ്.

' ക്യൂട്ടീസ്' എന്നാണ് ദിയ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. സിന്ധു കൃഷ്ണയും ഹന്‍സികയും വീഡിയോയ്ക്ക് താഴെ സ്‌നേഹം അറിയിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW