Sunday, March 15, 2026 Last Updated 13 Min 59 Sec ago English Edition
Todays E paper
Ads by Google
Sunday 05 Oct 2025 12.44 PM

കിഡ്‌നി വിറ്റ് ഐഫോണ്‍ വാങ്ങി! ഒടുവില്‍ ആ യുവാവിന് സംഭവിച്ചത്

iphone, kidney, man

ഐഫോണ്‍ വാങ്ങുക എന്നത് ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നമാണ്. വില അല്പം കൂടുതലായതുകൊണ്ട് പലരും കിഡ്‌നി വിറ്റും ഐഫോണ്‍ വാങ്ങണം എന്ന് തമാശയ്ക്ക് പറയാറുണ്ട്. നടക്കാന്‍ സാധ്യതയിലാത്ത ഒരു കാര്യം എന്ന നിലയിലായിരിക്കും നമ്മള്‍ അങ്ങനെ പറയുക. ഓരോ ഐഫോണ്‍ ഇറങ്ങുമ്പോഴും ഈ പ്രയോഗം കേള്‍ക്കുകയും ചെയ്യാം. എന്നാല്‍ അങ്ങനെ യഥാര്‍ത്ഥത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിലോ? അതെ, അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട് എന്നാണ് 'മണികണ്‍ട്രോള്‍' റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചൈനയില്‍ 2011ലായിരുന്നു സംഭവം. 17 വയസുകാരന്‍ വാങ് ശാങ്കുന്‍ എന്നയാളാണ് ഐഫോണ്‍ 4, ഐപാഡ് 2 എന്നിവ വാങ്ങാനായി തന്റെ ഒരു കിഡ്‌നി വിറ്റത്. വളരെ ദരിദ്രമായ ഒരു ചുറ്റുപാടിലാണ് വാങ് ശാങ്കുന്‍ ജനിച്ചത്. അതിനാല്‍ ഐഫോണ്‍ വാങ്ങാന്‍ പണമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ തന്റെ ഒരു വൃക്ക കരിംചന്തയില്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ജീവിക്കാന്‍ ഒരു വൃക്ക മതി എന്ന തീരുമാനത്തിന്മേലാണ് വാങ് ശാങ്കുന്‍ ഈ തീരുമാനം കൈക്കൊണ്ടത്. തുടര്‍ന്ന് ഹുനാന്‍ പ്രവിശ്യയിലെ ഒരു ക്ലിനിക്കിലേക്ക് വൃക്ക നല്‍കാനായി പോയി. യാതൊരു സുരക്ഷാ സംവിധാനങ്ങളോ മെഡിക്കല്‍ മാനദണ്ഡങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ക്ലിനിക്കായിരുന്നു അത്. തുടര്‍ന്ന് വൃക്ക മാറ്റിവെച്ചു. ഇങ്ങനെ ലഭിച്ച പണം കൊണ്ട് അയാള്‍ ആപ്പിള്‍ ഗാഡ്ജറ്റുകള്‍ വാങ്ങി.

എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. വാങിന്റെ ആരോഗ്യം മോശമായിത്തുടങ്ങി. ആകെയുണ്ടായിരുന്ന ഒരു വൃക്കയില്‍ ഇന്‍ഫക്ഷന്‍ ബാധിക്കുകയും പ്രവര്‍ത്തനം വെറും 25% ആകുകയും ചെയ്തു. ഇപ്പോഴും ആ അവസ്ഥയില്‍ നിന്ന് കരകയറാതെ രോഗിയായി തുടരുകയാണ് വാങ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW