Saturday, March 14, 2026 Last Updated 6 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 08.25 AM

ഐഫോണ്‍ വാങ്ങാന്‍ ചെറിയ തുകകള്‍ സംഭാവന ചെയ്യുക: വീഡിയോയുമായി യുവതി, പിന്നാലെ വിമര്‍ശനം

woman, money, iphone

ഐഫോണ്‍ വാങ്ങണമെന്ന് ആഗ്രഹമില്ലാത്തതായി അധികമാരും ഉണ്ടാകില്ല. എന്നാല്‍ വിലയുടെ വലുപ്പം മൂലം പലരും അത് വേണ്ടന്ന് വെയ്ക്കുന്നതാണ്. ഇപ്പോഴിതാ ഐഫോണ്‍ 17 പുറത്തിറങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.എന്നാല്‍, ഒരു യുവതി ഐഫോണ്‍ വാങ്ങാനായി പണം കണ്ടെത്താന്‍ സ്വീകരിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ലഖിംപൂരില്‍ നിന്നുള്ള ഒരു കണ്ടന്റ് ക്രിയേറ്ററാണ് കക്ഷി.

'ബ്യൂട്ടി ക്വീന്‍' എന്ന മഹി സിംഗ് തന്റെ ഫോളോവേഴ്‌സിനോട് തനിക്ക് ഐഫോണ്‍ 17 പ്രോ മാക്‌സ് വാങ്ങാന്‍ ചെറിയ തുകകള്‍ സംഭാവന ചെയ്യുമോ എന്നാണ് ചോദിക്കുന്നത്. അതിനായി, തന്റെ ബാങ്ക് അക്കൗണ്ടിന്റെ ക്യു ആര്‍ കോഡും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അച്ഛന്‍ തനിക്ക് ഐഫോണ്‍ 16 വാങ്ങിത്തന്നിരുന്നു. എന്നാല്‍, ഐഫോണ്‍ 17 വാങ്ങിത്തരാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ സമ്മതിച്ചില്ല. അതുകൊണ്ടാണ് ഫോളോവേഴ്‌സിനോട് ഐഫോണ്‍ 17 വാങ്ങാന്‍ സഹായം തേടുന്നത് എന്നാണ് വീഡിയോയില്‍ പറയുന്നത്.

'ഐഫോണ്‍ 17 പ്രോ ഇപ്പോള്‍ പുറത്തിറങ്ങിയതേയുള്ളൂ, അതിന്റെ നിറം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. മൂന്ന് മാസം മുമ്പാണ് എന്റെ അച്ഛന്‍ എനിക്ക് 16 വാങ്ങിത്തന്നത്. ഒക്ടോബര്‍ 21 ന് എന്റെ ജന്മദിനത്തിന് ഈ പുതിയ ഫോണ്‍ വാങ്ങാനാണ് എന്റെ ആഗ്രഹം. പക്ഷേ എന്റെ അച്ഛന്‍ അത് വാങ്ങിത്തരുന്നില്ല. ഒന്നോ രണ്ടോ മൂന്നോ നാലോ രൂപ വീതം തന്ന് സഹായിച്ചാല്‍, എനിക്ക് ഈ ഫോണ്‍ വാങ്ങാന്‍ വേണ്ടി കഴിയും, അങ്ങനെയുണ്ടായാല്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നിങ്ങളോട് നന്ദി പറയും. അതുവഴി എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും. എനിക്ക് ഈ ഫോണ്‍ വളരെ ഇഷ്ടമായി. എനിക്കത് പറഞ്ഞറിയിക്കാന്‍ പോലും സാധിക്കില്ല' എന്നാണ് വീഡിയോയില്‍ പറയുന്നത്. ഏതായാലും വീഡിയോ വൈറലായതോടെ യുവതിയെ വിമര്‍ശിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW