-->
ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലും നവരാത്രി വ്യത്യസ്തമായാണ് ആചരിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ അവ ശബ്ദങ്ങളില്ലാതെ, നാമമന്ത്ര ഉച്ചാരണങ്ങളോടെയാണ് കടന്നുപോകുക എങ്കില്‍ ഉത്തരേന്ത്യയില്‍ അങ്ങനെയല്ല. ആഘോഷങ്ങള്‍ തെരുവിലേക്കെത്തും. എന്നാല്‍ പുരുഷന്മാര്‍ സാരി ധരിച്ച് ഗര്‍ഭ നൃത്തം ചെയ്യുന്ന ഒരു ആചാരത്തെപ്പറ്റി കേട്ടിട്ടുണ്ടോ? ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ സധു മാത നി പോള്‍ എന്ന ചരിത്രപരമായ പ്രദേശത്തിനടുത്തുള്ള പുരുഷന്മാരാണ് ഇത്തരത്തിലൊരു ആചാരം കൈക്കൊള്ളുന്നത്.
200 വര്‍ഷത്തോളമായി ഇത് തുടരുന്നുവത്രേ. നവരാത്രിയുടെ എട്ടാം ദിവസം ബരോത് സമുദായത്തിലെ പുരുഷന്മാര്‍ സാരി ധരിച്ച് ഗര്‍ഭ നൃത്തം ചെയ്യും. ആ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'സധു മാത' എന്നറിയപ്പെടുന്ന സ്ത്രീയോടുള്ള പ്രായശ്ചിത്തമായാണ് ഈ നൃത്തം എന്നാണ് വിശ്വാസം. 200 വര്‍ഷം മുന്‍പ് ഒരു സധുബെന്‍ എന്ന സ്ത്രീയെ അന്നത്തെ ഒരു രാജാവ് തന്റെ കാമുകിയാക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ താത്പര്യമില്ലാത്ത സധുബെന്‍ ബരോത് സമുദായത്തിലെ പുരുഷന്മാരുടെ പക്കല്‍ നിന്ന് തനിക്ക് സംരക്ഷണം ആവശ്യപ്പെട്ടു.
എന്നാല്‍ പുരുഷന്മാര്‍ സംരക്ഷണം നല്‍കിയില്ല. സധുബെന്നിന് തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടു. ഇതോടെ സധുബെന്‍ ബരോത് സമുദായത്തിലെ പുരുഷന്മാരുടെ വരുംതലമുറ ഭീരുക്കളായിരിക്കുമെന്ന് ശപിച്ച ശേഷം സതി അനുഷ്ടിച്ചു. ഈ ശാപത്തില്‍ നിന്ന് രക്ഷനേടാനാണ് ബരോത് സമുദായത്തിലെ പുരുഷന്മാര്‍ സാരി ധരിച്ച് ഗര്‍ഭ നൃത്തം അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ നിരവധി കാഴ്ചക്കാരാണ് കണ്ടിട്ടുള്ളത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും വലിയ രീതിയിലാണ് ഗര്‍ഭ നൃത്ത പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നത്.