
കുവൈത്ത്‌സിറ്റി: എസ്.എം.സി.എ കുവൈത്ത് പേള്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് കാര്‍മേല്‍ സ്‌കൂളില്‍ വച്ച് തിരി തെളിഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായി ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ടൂര്‍ണമെന്റ്,ഇന്റെര്‍സ്‌കൂള്‍ ക്വിസ് കോമ്പറ്റിഷനും സംഘടിപ്പിച്ചു.
കുവൈറ്റിലെ 30 സ്‌കൂളുകളില്‍ നിന്നുള്ള വിവിധ രാജ്യക്കാരായ 150 കുട്ടികള്‍ മാറ്റുരച്ച ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ടൂര്‍ണമെന്റില്‍, സീനിയര്‍ വിഭാഗത്തില്‍ മിഥിലേഷ് രഞ്ജിത്ത് കുമാര്‍ (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ കുവൈറ്റ്) ജൈഖലീഷ് ശിവരാമന്‍ (ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ കുവൈറ്റ്), അനുഭവ ഡാഷ് (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അമ്മാന്‍) എന്നിവര്‍ ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ സാല്‍മിയയിലെ നിഹാന്‍ അബ്ദള്ള (ഒന്നാം സ്ഥാനം) ,നവനീത് നായര്‍, രണ്ടാം സ്ഥാനം- ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ സാല്‍മിയ, ശ്രീഹരി അനന്ദകണ്ണന്‍ DPS കുവൈറ്റ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.വിജയികള്‍ക്ക് SMCA കുവൈറ്റ് പ്രസിഡന്റ് ആന്റണി മനോജ്, ജനറല്‍ സെക്രട്ടറി ബോബിന്‍ ജോര്‍ജ്, ട്രഷറര്‍ സോണി മാത്യു, ജൂബിലി കമ്മിറ്റി ചെയര്‍മാന്‍ സന്‍സിലാല്‍ പാപ്പച്ചന്‍, അഡ്വൈസര്‍ സൈജു മുളകുപാടം, കമ്മിറ്റി കണ്‍വീനര്‍മാരായ റിജോയ് വര്ഗീസ്,അനില്‍ തയ്യില്‍,ബെന്നി നാല്പതാംകളം,ഡെന്നി കാഞ്ഞൂപ്പറമ്പില്‍, SMYM പ്രസിഡന്റ് ചിഞ്ചു ചാക്കോ, സെക്രട്ടറി കെവിന്‍ ആന്റണി ട്രഷറര്‍ മില്‍ട്ടണ്‍ തോമസ് എന്നിവര്‍ ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച ഇന്റെര്‍സ്‌കൂള്‍ ക്വിസ് കോമ്പറ്റിഷന് നാട്ടില്‍ നിന്നെത്തിയ ക്വിസ് മാസ്റ്റര്‍ ഡോ. ജോബിന്‍ എസ് കൊട്ടാരത്തില്‍ നേതൃത്വം നല്‍കി. കുവൈറ്റിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ച മത്സരത്തില്‍ കാര്‍മേല്‍ ഇന്ത്യന്‍ സ്‌കൂള്‍ കുവൈറ്റ്, (ഒന്നാം സ്ഥാനം) ഭാവന്‍സ് സ്‌കൂള്‍ കുവൈറ്റ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ ഖൈത്താന്‍ എന്നിവര്‍ രണ്ടും മൂണും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ഡോണ്‍ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജെയിംസ് ട്യൂസ്‌ക്കാനോ SDB ട്രോഫിയും, സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
കുവൈറ്റിലും നാട്ടിലുമായി ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിച്ച കുട്ടികളുടെ സംഗമം ANGELS MEET 2025 അബ്ബാസിയ സെയിന്റ് ഡാനിയേല്‍ കംബോനി ഇടവക വികാരി സോജന്‍ പോള്‍ ഉത്ഘാടനം ചെയ്തു. മാജിക് ഷോ ഉള്‍പ്പടെയുള്ളവിവിധ കലാപരിപാടികള്‍ ഒരുക്കിയിരുന്നു.
മുപ്പതാമത് കേന്ദ്ര ഭരണസമിതി നേതൃത്വം കൊടുത്ത പര്യാപടികള്‍ക്ക്, കമ്മിറ്റി അംഗങ്ങളായ ജോനാ ജോര്‍ജ്, ജോര്‍ജ് മാനുവല്‍,ഷിജോ വര്ഗീസ്, രാജേഷ് ജോര്‍ജ്,ബൈജു ജോസഫ്, ബിജു ജോസഫ്,ജിം തോമസ്, പ്രിന്‍സ് ജോസഫ്, ഷിന്റോ ജോര്‍ജ്, പത്രോസ് ചെങ്ങിനിയാടന്‍,സുനില്‍ തൊടുക,ഷാജു ദേവസ്യ, മാത്യു ഫിലിപ്പ്,റെജി തട്ടാരടി,മാത്യുസ് പാലുകുന്നേല്‍, വിനീത് വിന്‍സെന്റ്, പ്രിന്‍സ് ജോസഫ്, ജുബിന്‍ കുരിയന്‍, മനോജ് ദേവസ്യാ, ജോസഫ് അറയ്ക്കല്‍, മാര്‍ട്ടിന്‍ പടുവന്‍, ജോര്‍ജ്കുട്ടി ജോസഫ്, ബോബി തോമസ്, റിന്‍സി തോമസ്. ഏരിയ കമ്മിറ്റി അംഗങ്ങള്‍, വാര്‍ഡ് പ്രതിനിധികള്‍, കുടുംബയൂണിറ്റ് ലീഡേഴ്സ്, മുന്‍കാല ഭാരവാഹികള്‍, എന്നിവര്‍ നേതൃത്വം കൊടുത്തു.