Saturday, March 14, 2026 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 02.22 PM

ഇന്ത്യക്കാര്‍ ജോലി ചെയ്യാന്‍ ജീവിക്കുന്നു, യൂറോപ്പിലുള്ളവര്‍ ജീവിക്കാന്‍ ജോലി ചെയ്യുന്നു: പോസ്റ്റുമായി യുവതി

woman, Indian, corporate , life

ഇന്ത്യയിലെ ജോലി മേഖലകളില്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ ജോലി. ചിലപ്പോള്‍ കൂലിയില്ലാത്ത ഓവര്‍ടൈം പണി. ആഴ്ചാവസാനം ലീവ് കിട്ടിയാലായി, ഇല്ലെങ്കിലില്ല. അല്ലാത്ത ലീവുകള്‍ ചോദിച്ചാല്‍ കിട്ടാന്‍ പ്രയാസം. അങ്ങനെ നീളുകയാണ് ആ നിര. ഇത്തരത്തില്‍ 9 തൊട്ട് 5 വരെയുള്ള ഈ ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ കണ്ടന്റ് ക്രിയേറ്ററാവാന്‍ തീരുമാനിച്ചപ്പോള്‍ തന്റെ ഡച്ചുകാരനായ കാമുകന് അത് മനസിലാക്കാന്‍ സാധിച്ചില്ല എന്ന് വെളിപ്പെടുത്തുകയാണ് ഒരു ഇന്ത്യന്‍ യുവതി. സോണി സലോനി എന്ന യുവതിയാണ് ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.

സോണിയുടെ പോസ്റ്റില്‍ പറയുന്നത്, ഡച്ചുകാരനായ കാമുകന്‍ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നത് കുറച്ചുകാലം യൂറോപ്പില്‍ കഴിഞ്ഞപ്പോഴാണ് തനിക്ക് മനസിലായത് എന്നാണ്. അവിടെ ആളുകള്‍ ജീവിക്കാന്‍ വേണ്ടിയാണ് ജോലി ചെയ്യുന്നത് അല്ലാതെ ജോലി ചെയ്യാന്‍ വേണ്ടി ജീവിക്കുകയല്ല. ഞായറാഴ്ചകളില്‍ മിക്ക സ്ഥാപനങ്ങളും അടച്ചിടും. വേനല്‍ക്കാലത്ത്, രാജ്യത്ത് ആരും ഒന്നും ചെയ്യാറില്ല. ആളുകള്‍ വെയില്‍ കായുന്നു. പാര്‍ക്കുകളില്‍ സുഹൃത്തുക്കളോടൊപ്പം പിക്‌നിക്ക് നടത്തുന്നു. ടാറ്റൂ ചെയ്യുന്നു, മ്യൂസിക്കുണ്ടാക്കുന്നു, പെയിന്റിംഗ് ചെയ്യുന്നു, സ്‌കിന്നി ഡിപ്പിംഗ് ചെയ്യുന്നു... പ്രവൃത്തി ദിവസങ്ങളില്‍, റെസ്‌റ്റോറന്റുകളും കടകളും വൈകുന്നേരം 6 മുതല്‍ 8 വരെ അടച്ചിരിക്കും... എന്നും അവളുടെ പോസ്റ്റില്‍ കാണാം.

ഈ സ്ഥലങ്ങളില്‍ ശമ്പളമില്ലാത്ത അവധി കിട്ടും. എന്നാല്‍, ഇന്ത്യയില്‍ നേരെ മറിച്ചാണ് എപ്പോഴും ജോലിയാണ്. വാരാന്ത്യങ്ങള്‍ പോലും അവധി കിട്ടില്ല. ആഴ്ചയില്‍ 90 മണിക്കൂറുകള്‍ ജോലി ചെയ്യാനും ഞായറാഴ്ചകളില്‍ ജോലി ചെയ്യാനുമാണ് ഇവിടെയുള്ളവര്‍ പറയുന്നത്. എമിലി ഇന്‍ പാരിസ് എന്ന സിനിമയില്‍ പറയും പോലെ ജീവിക്കാനായിട്ടാണ് ജോലി ചെയ്യേണ്ടത്, അല്ലാതെ ജോലി ചെയ്യാനായി ജീവിക്കുകയല്ല വേണ്ടത് എന്നും അവള്‍ കുറിച്ചു. ഇന്ത്യയിലെ പരിതാപകരമായ വര്‍ക്ക് ലൈഫ് ബാലന്‍സിനെ കുറിച്ചാണ് സോണിയുടെ പോസ്റ്റില്‍ വ്യക്തമാക്കുന്നത്. ക്രിയേറ്റിവിറ്റിക്ക് ഇവിടെ യാതൊരു സ്ഥാനവും കിട്ടുന്നില്ലെന്നും അവള്‍ വ്യക്തമാക്കുന്നു. ഏതായാലും സോണിയുടെ പോസ്റ്റിനെ അനുകൂലിച്ച് നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW