-->
ഇന്ത്യന്‍ ട്രെയിന്‍ യാത്രയ്ക്കിടയിലെ രസകരവും വിചിത്രവുമായ പല സംഭവങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇത്തരത്തില്‍ റെഡ്ഡിറ്റില്‍ ഒരു യാത്രക്കാരന്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. പൊതുസ്ഥലത്ത് ആളുകള്‍ക്ക് എങ്ങനെ പെരുമാറണം എന്ന് അറിയില്ല എന്നും പറഞ്ഞാണ് പോസ്റ്റ് ചര്‍ച്ചയാവുന്നത്.
'ഇന്ത്യന്‍ റെയില്‍വേയില്‍ മാത്രം' എന്ന ടൈറ്റിലോടെ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റില്‍ കാണാനാവുന്നത് ഒരു ജനറല്‍ കോച്ചിലെ അപ്പര്‍ ബെര്‍ത്തിനോട് ചേര്‍ന്നുള്ള യൂട്ടിലിറ്റി റാക്കില്‍ വസ്ത്രങ്ങള്‍ ഉണക്കാന്‍ വേണ്ടി തൂക്കിയിട്ടിരിക്കുന്ന കാഴ്ചയാണ്. '2025 ഓഗസ്റ്റ് 15, രാവിലെ ഏകദേശം 10 മണി. ബാംഗ്ലൂര്‍ (എസ്ബിസി) ജയ്പൂര്‍ (ജെപി) സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12975/12976) ല്‍ നിന്നുള്ള കാഴ്ചയാണ് ഇത്' എന്നാണ് പോസ്റ്റ് പ്രകാരം മനസിലാവുന്നത്. ആ ട്രെയിനില്‍ തനിക്ക് എസി കോച്ച് കിട്ടിയില്ലെങ്കിലും സൗജന്യമായി ലോണ്‍ട്രി സേവനം കിട്ടി എന്നാണ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ഉണക്കാന്‍ വേണ്ടിയിട്ടിരിക്കുന്ന വസ്ത്രങ്ങളില്‍ അടിവസ്ത്രവും കാണാം. പോസ്റ്റ് വളരെ പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടത്. ചിലര്‍ രസകരമായ കമന്റുകളാണ് നല്‍കിയിരിക്കുന്നതെങ്കില്‍ മറ്റ് ചിലര്‍ വളരെ രൂക്ഷമായിട്ടാണ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. വസ്ത്രങ്ങളെല്ലാം 'ഉണക്കാനിട്ട സ്ഥിതിക്ക് അയാള്‍ വല്ലതും ധരിച്ചിട്ടുണ്ടോ' എന്നായിരുന്നു ഒരാളുടെ കമന്റ്. ശരിക്കും ഇതൊരു ഞെട്ടിക്കുന്ന കാഴ്ച തന്നെ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ആളുകള്‍ ഇങ്ങനെ പെരുമാറുന്നത് എന്താണ് എന്നായിരുന്നു മറ്റ് ചിലരുടെ സംശയം.
Only in Indian Railways [OC] byu/edging_all_night inIndianCivicFails