Thursday, March 12, 2026 Last Updated 39 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 04.22 PM

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് CPIM പോളിറ്റ് ബ്യൂറോ; ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യം

cpim

ലഡാക്ക് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അപലപിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ. സോനം വാങ്ചുകിനെ ദേശീയ സുരക്ഷാ നിയമം ഉള്‍പ്പെടെ ചുമത്തി ജയിലില്‍ അടച്ചത് ബിജിപിയുടെ സ്വേഛാതിപത്യ നടപടിയാണ്. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് പകരം ലഡാക്കിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ലഡാക്ക് ജനതയുടെ മൗലിക അവകാശങ്ങള്‍ക്കും, ജനാധിപത്യ സ്വാതന്ത്യത്തിനും മേലുള്ള കടന്നുകയറ്റമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ വ്യക്തമാക്കി.
സോനം വാങ്ചുകിനെ ഉടന്‍ മോചിപ്പിക്കുകയും ജനങ്ങള്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ ഉടന്‍ പിന്‍വലിക്കുകയും ചെയ്യണം. ലഡാക്ക് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കണം. ലഡാക്കിനെ ആറാം ഷെഡ്യൂളിള്‍ ഉള്‍പ്പെടുത്തണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
അതേസമയം, സോനം വാങ്ചുകിൻ്റെ അറസ്റ്റിന് പിന്നാലെ ലഡാക്കിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് ലഡാക്കിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വിന്യസിച്ചു. ലേയിൽ നിരോധനാജ്ഞ നീട്ടി. ആൾക്കൂട്ടം ചേരുന്നതിനും മാർച്ചോ റാലിയോ നടത്തുന്നതിനും അനുവാദമില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW