Thursday, March 12, 2026 Last Updated 52 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 25 Sep 2025 09.31 AM

ബംഗ്‌ളാദേശിനെ 41 റണ്‍സിന് കെട്ടുകെട്ടിച്ചു ; ഇന്ത്യ ഏഷ്യാകപ്പില്‍ ഫൈനലില്‍ കടന്നു

uploads/news/2025/09/802657/cricket.jpg

ദുബായ്: ബംഗ്‌ളാദേശിനെ 41 റണ്‍സിന് കെട്ടുകെട്ടിച്ച് ഏഷ്യാകപ്പില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. അഭിഷേകിന്റെയും ഹാര്‍ദിക്കിന്റെയും റിഷാദിന്റെയും ബാറ്റിംഗും ബൗളര്‍മാരുടെ മികവും ഒത്തുചേര്‍ന്നപ്പോള്‍ ഇന്ത്യ കലാശപ്പോരിലേക്ക് അനായാസം കടന്നു. ഇനി നടക്കുന്ന പാകിസ്താന്‍ ബംഗ്‌ളാദേശ് മത്സരത്തിലെ ജേതാക്കളുമായി ഇന്ത്യ ഫൈനലില്‍ ഏറ്റുമുട്ടും. ഇന്ത്യയ്ക്ക് ശ്രീലങ്കയുമായി ഒരു മത്സരം ബാക്കിയുണ്ട്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റിന് 168 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശിനെ 127 റണ്‍സിന് എറിഞ്ഞിടുകയും ചെയ്തു. സെയ്ഫ് ഹസ്സന്‍ 51 പന്തില്‍ 69 റണ്‍സ് നേടി അഞ്ച് സിക്സറുകള്‍ നേടിയെങ്കിലും അദ്ദേഹത്തിന് പിന്തുണ നല്‍കാന്‍ ബംഗ്‌ളാദേശ് നിരയില്‍ ആരും ഉണ്ടായിരുന്നില്ല.
അഭിഷേകിന്റെ അര്‍ദ്ധശതകമായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ കരുത്ത്. 37 പന്തുകളില്‍ 75 റണ്‍സാണ് നേടിയത്.

ഗില്‍ 19 പന്തുകളില്‍ 29 റണ്‍സും ഹര്‍ദിക് പാണ്ഡ്യ 29 പന്തില്‍ 38 റണ്‍സും നേടിയിരുന്നു. ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റങ്ങള്‍ വന്നപ്പോള്‍ ശിവം ദുബെയെ മൂന്നിലേക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍ സഞ്ജുവിന് ബാറ്റ് ചെയ്യാന്‍ പോലും അവസരം നല്‍കിയില്ല. ഹാര്‍ദിക്, തിലക് വര്‍മ്മ, അക്സര്‍ പട്ടേല്‍ എന്നിവരെ താരത്തിന് മുകളില്‍ ബാറ്റ് ചെയ്യാന്‍ അയച്ചു. ഇവര്‍ക്ക് മെച്ചപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കാനുമായില്ല.

ഇന്ത്യന്‍ ബൗളിംഗും മികച്ചതായിരുന്നു. സ്പിന്നര്‍ കുല്‍ദീപ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറെ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്ത്തി. അക്‌സര്‍പട്ടേലും തിലക് വര്‍മ്മയും ഓരോ വിക്കറ്റുകളും നേടി. ശ്രീലങ്കയ്ക്ക് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യ ഫൈനലില്‍ കടക്കുകയൂം ശ്രീലങ്ക പുറത്താകുകയും ചെയ്തതിനാല്‍ ഈ മത്സരം അപ്രസക്തമാണ്.

Ads by Google
Ads by Google
TRENDING NOW