-->
ന്യുഡല്‍ഹി: ഹിന്ദു യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വിഎച്പിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ പ്രതിഷേധം. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളിലും മൈമെന്‍സിംഗില്‍ ദിപു ചന്ദ്ര ദാസിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതിലും ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പുറത്ത് വലിയ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.
ബംഗ്‌ളാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങളില്‍ വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) ബജ്രംഗ്ദളും നടത്തിയ പ്രതിഷേധത്തിന് മുന്നോടിയായി ഹൈക്കമ്മീഷന് പുറത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു. എംബസിയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ച് നിരവധി പ്രതിഷേധക്കാര്‍ രംഗത്തെത്തി. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ക്ക് കഴിഞ്ഞെങ്കിലും സുരക്ഷാ സേന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായി.
എംബസിയില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബാനറുകളും പ്ലക്കാര്‍ഡുകളും പിടിച്ച് നിരവധി പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. പ്രദേശ ത്ത് മൂന്ന് പാളികളായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്, പോലീസും അര്‍ദ്ധസൈനികരും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ബംഗ്‌ളാദേശില്‍ ഹിന്ദുക്കള്‍ക്ക്് എതിരായ അതിക്രമങ്ങളെ നേരത്തേ വിഎച്ച്പിയും ബജ്രംഗ്ദളും ശക്തമായി തന്നെ അപലപിച്ചിരുന്നു.