Friday, March 13, 2026 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Sep 2025 07.55 AM

രാത്രി 10 മണിക്ക് ശേഷം കര്‍ഫ്യൂ പാലിക്കണം, ഇലക്‌ട്രോണിക് ടാഗ് ധരിക്കണം: മോഷണത്തിന് ശ്രമിച്ച ഇന്‍ഫ്ളുവന്‍സറോട് കോടതി

influencer, steal, shop, punish, singapore

ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഏകദേശം 628.90 സിംഗപ്പൂര്‍ ഡോളര്‍( 43000 രൂപ) വിലവരുന്ന സാധനങ്ങള്‍ മോഷ്ടിച്ച ഇന്‍ഫ്ളുവന്‍സര്‍ക്ക് പോലീസ് നല്‍കിയ ശിക്ഷയാണ് ഇപ്പോള്‍ സോഷ്യല്‍ ചര്‍ച്ചയാകുന്നത്. ശിക്ഷയുടെ ഭാഗമായി യുവതിയോട് ഇലക്ട്രോണിക് ടാഗ് ധരിക്കാനും രാത്രി 10 മണിക്കുള്ള കര്‍ഫ്യൂ പാലിക്കാനുമാണ് ഉത്തരവിട്ടിരിക്കുന്നത്. 30 കാരിയായ ജെനി യമാഗുച്ചിയാണ് ഓഗസ്റ്റ് 25 ന് ഡോണ്‍ ഡോണ്‍ ഡോങ്കി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷണം നടത്തിയത്. അന്നേദിവസം പുലര്‍ച്ചെ ജെനിയും സുഹൃത്ത് ലീ സ്യൂറ്റ് കീ ചെറിലും ചേര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തുകയും സാധനങ്ങളെടുത്ത ശേഷം ബില്ലടക്കാതെ മുങ്ങുകയും ആയിരുന്നത്രെ.

ഇരുവരും 27 സാധനങ്ങള്‍ ഇവിടെ നിന്നും എടുക്കുകയും പണം നല്‍കാതെ കടയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു. ബ്ലഷറുകള്‍, ടോട്ട് ബാഗ്, വിറ്റാമിന്‍ സി സെറം തുടങ്ങിയ സ്‌കിന്‍ കെയര്‍ പ്രൊഡക്ടുകള്‍ എന്നിവയൊക്കെയാണ് പ്രധാനമായും എടുത്തത്. ഒരു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് ഇവര്‍ കടയില്‍ നിന്ന് മോഷണം നടത്തുന്നത് കണ്ട് തന്റെ മാനേജരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസിന് വിവരം ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജെനിയും സുഹൃത്തും അറസ്റ്റിലാവുകയും ചെയ്തു. അടുത്ത ദിവസം കോടതിയില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് സെപ്റ്റംബര്‍ 3 നാണ് ജെനിയെ അവരുടെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 23 ന്, അവരുടെ വക്കീലായ ജോയ്‌സ് ഖൂ, ജെനി തന്റെ പ്രവൃത്തികളില്‍ വളരെയധികം ഖേദിക്കുന്നുവെന്നും ഇനി ഇത്തരം കുറ്റം ചെയ്യില്ലെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.

ഒടുവില്‍ ജയില്‍ ശിക്ഷയ്ക്ക് പകരമായി, ജെനിക്കുനേരെ സെപ്റ്റംബര്‍ 23 ന് മൂന്ന് മാസത്തേക്ക് ഒരു ഡേ റിപ്പോര്‍ട്ടിംഗ് ഓര്‍ഡര്‍ പുറപ്പെടുവിക്കുകയായിരുന്നു. ഇത് പ്രകാരം ജെനി എങ്ങോട്ടൊക്കെ പോകുന്നു, വരുന്നു എന്നൊക്കെ അറിയാനുള്ള ഒരു ഇലക്ട്രോണിക് ടാഗ് ധരിക്കണം. കൂടാതെ, രാത്രി 10 നും രാവിലെ ആറിനും ഇടയില്‍ പുറത്തിറങ്ങാനും അനുമതി ഇല്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW