Saturday, March 14, 2026 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Tuesday 20 May 2025 03.04 PM

പണം കൊടുത്ത് സ്ത്രീകളില്‍ നിന്ന് മുലപ്പാല്‍ വാങ്ങിക്കുടിച്ചു: വീഡിയോ പങ്കിട്ട ഇന്‍ഫ്‌ളുവന്‍സര്‍ക്ക് വന്‍ വിമര്‍ശനം

korean, influencer, breast, milk

സ്ത്രീകളില്‍ നിന്നും മുലപ്പാല്‍ വാങ്ങിക്കഴിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം നേരിട്ട് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഇന്‍ഫ്‌ലുവന്‍സര്‍. ഫിലിപ്പീന്‍സില്‍ താമസിക്കുന്ന ഇന്‍ഫ്‌ലുവന്‍സറിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സോഷ്യല്‍ മീഡിയയില്‍ 4.5 മില്ല്യണിലധികം ഫോളോവേഴ്സുള്ള ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ ശൃംഖലയായ 'ജെടിബിസി ന്യൂസ്' മെയ് 9 -നാണ് അവരുടെ 'ക്രൈം ചീഫ്' എന്ന പരിപാടിയില്‍ ഈ ഇന്‍ഫ്‌ലുവന്‍സര്‍ പണം കൊടുത്ത് മുലപ്പാല്‍ വാങ്ങിക്കുടിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. അതോടെയാണ് ഇന്‍ഫ്‌ലുവന്‍സറുമായി ബന്ധപ്പെട്ട വിവാദം ആരംഭിക്കുന്നത് എന്നാണ് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്‍ഫ്‌ലുവന്‍സര്‍ തന്റെ ചാനലില്‍ 4000 വീഡിയോ എങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 30 -ല്‍ അധികം വീഡിയോയില്‍ ഇയാള്‍ ഫിലിപ്പീന്‍സിലെ അമ്മമാരുടെ അടുത്ത് നിന്നും മുലപ്പാല്‍ വാങ്ങുന്നതും കഴിക്കുന്നതുമായ വീഡിയോകളാണ്. ഇയാളുടെ പേര് വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇയാള്‍ക്ക് എട്ട് വര്‍ഷത്തെ ലൈവ് സ്ട്രീമിംഗ് എക്‌സ്പീരിയന്‍സുണ്ട് എന്നാണ് പറയുന്നത്. വീഡിയോയില്‍ മുലപ്പാല്‍ വാങ്ങുന്ന സ്ത്രീകളുടെയും അവരുടെ കുട്ടികളുടെയും എല്ലാം മുഖവും മറ്റും കൃത്യമായി കാണുന്നുണ്ട്. ഇതാണ് വലിയ രീതിയില്‍ ഉള്ള വിമര്‍ശനത്തിന് ഒരു കാരണമായി തീര്‍ന്നത്. ഫിലിപ്പീന്‍സിലെ തെരുവുകളില്‍ നിന്നാണ് ഇയാള്‍ മുലപ്പാല്‍ വാങ്ങുന്നത്. ഏകദേശം 800 രൂപയാണ് മുലപ്പാലിന് വേണ്ടി നല്‍കുന്നത്.

ഇത് ഫ്രഷ് ആണെന്നും ഇതിന്റെ രുചി നല്ലതാണ് എന്നും ഇയാള്‍ തന്റെ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍, ചാനല്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടതോടെ വലിയ വിമര്‍ശനം ഇന്‍ഫ്‌ലുവന്‍സറിന് നേരിടേണ്ടി വന്നു. ഇത് ചൂഷണമാണ് എന്നും പലരും അഭിപ്രായപ്പെട്ടു. താന്‍ സാന്താക്ലോസിനെ പോലെയാണ് എന്ന് പറഞ്ഞുകൊണ്ട് ഇന്‍ഫ്‌ലുവന്‍സര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. ഇവിടെ ഉള്ളവര്‍ക്ക് ജോലിയോ കാശോ ഇല്ല. താന്‍ അവരെ പണം നല്‍കി സഹായിക്കുകയാണ് എന്നായിരുന്നു ഇയാളുടെ വാദം. ഒപ്പം തന്റെ ആരോഗ്യത്തിന് വേണ്ടിയാണ് താന്‍ മുലപ്പാല്‍ കുടിക്കുന്നത് എന്നും ഇയാള്‍ പറഞ്ഞു. അതേസമയം ദക്ഷിണ കൊറിയയില്‍ നിന്നുമാണ് വലിയ വിമര്‍ശനങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW