-->
കാലം മാറിയതോടെ മനുഷ്യന്റെ ചിന്താഗതികളിലും പുരോഗതി വന്നുതുടങ്ങി. ഇതില്‍ ഒന്നാണ് വീട്ടുജോലി. പണ്ട് സ്ത്രീകള്‍ മാത്രമേ ചെയ്യാവുള്ളു എന്ന് കരുതിയിരുന്ന ഇത്തരം ജോലികള്‍ ഇന്ന് പുരുഷന്മാരും ചെയ്തു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ വീട്ടുജോലികള്‍ ചെയ്യുന്ന പുരുഷന്മാരെ 'സ്വവഗാനുരാഗികള്‍', 'മണ്ടന്മാര്‍', 'പരാജിതര്‍' എന്നീ രീതികളില്‍ വിശേഷിപ്പിച്ചിരിക്കുകയാണ് ഒരു മലേഷ്യന്‍ ഇന്‍ഫ്‌ലുവന്‍സര്‍. സംഭവത്തിന് പിന്നാലെ ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ റാമബശഹെമാ എന്നറിയപ്പെടുന്ന ഇന്‍ഫ്‌ലുവന്‍സറാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. ഓഗസ്റ്റ് 26ന് പങ്കുവച്ച ഒരു ത്രെഡ് പോസ്റ്റിലായിരുന്നു ഇയാള്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. വീടുകളില്‍ കുട്ടികളുടെ പാമ്പറുകള്‍ മാറ്റുന്ന പുരുഷന്മാര്‍ സ്വവര്‍ഗാനുരാഗികള്‍ക്ക് സമാനം എന്നായിരുന്നു ഇയാളുടെ പ്രസ്താവന.
ഇയാളുടെ പോസ്റ്റിന്റെ മറ്റ് പ്രസക്തഭാഗങ്ങള്‍ ഇങ്ങനെയാണ്, വീട്ടുജോലി ചെയ്യുന്ന പുരുഷന്മാര്‍ ദുര്‍ബലരാണ്. സഹോദരാ, നിങ്ങള്‍ ഒരു പുരുഷനാണ്. നിങ്ങള്‍ വീടിന്റെ നേതാവാകേണ്ട ആളാണ്. നിങ്ങള്‍ എന്തിനാണ് വീട്ടുജോലികള്‍ ചെയ്യുന്നത്? ഒരു രാജാവ് സ്വന്തം കൊട്ടാരം വൃത്തിയാക്കുന്നത് നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? തറയില്‍ തൂത്തുവാരുന്ന ഭര്‍ത്താക്കന്മാരെ 'പ്രധാനപ്പെട്ട ദേശീയ കാര്യങ്ങളില്‍' നിന്ന് ശ്രദ്ധ തിരിക്കുന്ന രാജാക്കന്മാരുമായി താരതമ്യപ്പെടുത്തിയ പോസ്റ്റില്‍, ഒരു പുരുഷന്റെ യഥാര്‍ത്ഥ ധര്‍മ്മം പണം സമ്പാദിക്കുക, ലോകം കീഴടക്കുക, ഏറ്റവും മികച്ചവനും ശക്തനും ഏറ്റവും ആദരണീയനുമായ പുരുഷനാകുക എന്നതാണെന്നും നിങ്ങളുടെ കുട്ടികളുടെ വിസര്‍ജ്ജ്യം വൃത്തിയാക്കുകയല്ല. തറ തൂത്തുവാരുന്ന ഭര്‍ത്താക്കന്മാര്‍ ദേശീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്ത രാജാക്കന്മാരെ പോലെയാണെന്നും ഇയാള്‍ അധിക്ഷേപിക്കുന്നു. പാത്രങ്ങള്‍ കഴുകുക, മാലിന്യം നീക്കം ചെയ്യുക, ഡയപ്പര്‍ മാറ്റുക തുടങ്ങിയ വീട്ടുജോലികള്‍ ചെയ്യുന്ന പുരുഷന്മാര്‍ കഠിനാധ്വാനം ചെയ്യാന്‍ മടിയന്മാരാണ്. അവര്‍ പരാജിതരാണ്. അത്തരം പുരുഷന്മാര്‍ ഭാര്യമാരെ ഭയപ്പെടുന്നു. ഭര്‍ത്താവിനെ ബഹുമാനമുള്ള ഭാര്യ ഒരിക്കലും ഭര്‍ത്താവിനെ വീട്ടുജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും ഇയാള്‍ തന്റെ പോസ്റ്റില്‍ പറയുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതായാലും പോസ്റ്റ് വൈറലായതിന് പിന്നാലെ ഇയാള്‍ക്ക് രൂക്ഷമായ വിമര്‍ശനം നേരിടേണ്ടിവരികയും ചെയ്തു. ലോകം കാണാത്ത വ്യക്തിയാണ് ഇയാളെന്നും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും ചില വിമര്‍ശിച്ചു. ഒരു വിവാഹം കഴിച്ചാല്‍ വീട്ടിലെ യഥാര്‍ത്ഥ രാജാവ് ആരാണെന്ന് അറിയാമെന്നായിരുന്നു മറ്റ് ചിലര്‍ തമാശ രൂപേണ കുറിച്ചത്.