-->
കുവൈറ്റ്സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഓണാഘോഷവും തിരുവല്ല ഫെസ്റ്റ് 2025 ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അബ്ബാസിയയില്‍ സെപ്റ്റംബര്‍ 26 നു നടക്കും.പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം,രക്ഷാധികാരി കെ എസ് വറുഗീസ്, ജനറല്‍ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറര്‍ ബൈജു ജോസ്,അഡൈ്വസറി ചെയര്‍മാന്‍ റെജി കോരുത്, കണ്‍വീനര്‍ ഷിജു ഓതറ, വനിതാ വേദി സെക്രട്ടറി ലിജി ജിനു എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു, സെപ്റ്റംബര്‍ 26 നു നടക്കുന്ന തിരുവല്ല ഫെസ്റ്റില്‍ മലയാള ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സി മുഖ്യഅതിഥി ആയിരിക്കും ചലച്ചിത്ര പിന്നണി ഗായകന്‍ സുമേഷ് അയിരൂര്‍, ഫ്‌ലവേഴ്‌സ് ടി വി ഫ്രെയിം പ്രിന്‍സ് ശൂരനാട് എന്നിവര്‍ നയിക്കുന്ന ഗാനസന്ധ്യയും കോമഡി ഉത്സവം സ്റ്റാര്‍ ആര്‍ ജെ ജോബിയുടെ കോമഡി ഷോ, ഡി കെ ഡാന്‍സ് വേള്‍ഡ് കുവൈറ്റ് നയിക്കുന്ന ഡാന്‍സ് ഷോയും,മറ്റ് വിവിധ ഇനം കലാപരിപാടികളുംഉണ്ടായിരിക്കും.