Wednesday, March 11, 2026 Last Updated 46 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 01.20 PM

ടിവിഎസ് റോണിന്റെ വില പിന്നെയും കുറഞ്ഞു ; ഇപ്പോഴത്തെ വില അറിയാം

become

പുതിയ ജിഎസ്ടി നിരക്കുകള്‍ നിലവില്‍ വന്നതോടെ 225 സിസി എഞ്ചിനുമായി എത്തിയ ടിവിഎസ് റോണിന്റെ വില പിന്നെയും കുറഞ്ഞിരിക്കുകയാണ്. നേരത്തെ 1,35,990 രൂപ വിലയുണ്ടായിരുന്ന ടിവിഎസ് റോണിന്‍ ബേസ് ലൈറ്റ്‌നിംഗ് ബ്ലാക്ക് മോഡലിന് ഇപ്പോള്‍ 1,24,790 രൂപയായി പ്രാരംഭ എക്‌സ്‌ഷോറൂം വില. മുമ്പത്തെ വിലയേക്കാള്‍ 11,200 രൂപയുടെ നേരിട്ടുള്ള കുറവ് സംഭവിച്ചിട്ടുണ്ട്. നിയോ-റെട്രോയുടെ മാഗ്മ റെഡ് ബേസിന്റെ മുമ്പത്തെ 1,38,520 രൂപയില്‍ നിന്ന് 1,27,090 രൂപയായി ഇത്തവണ കുറഞ്ഞിട്ടുണ്ട്.

മിഡ് വേരിയന്റുകളിലേക്ക് നോക്കിയാല്‍ ഗ്ലേസിയര്‍ സില്‍വര്‍ പതിപ്പിന് മുമ്പ് 1,60,510 രൂപയായിരുന്നു എക്‌സ്‌ഷോറൂം വിലയെങ്കില്‍ ഇപ്പോള്‍ 13,220 രൂപ കുറഞ്ഞ് എക്‌സ്‌ഷോറൂം വില 1,47,290 രൂപയായി മാറിയിട്ടുണ്ട്. മിഡിലെ ചാര്‍ക്കോള്‍ എംബര്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് 13,420 രൂപയോളം ഇനി മുതല്‍ ലാഭിക്കാനാവും. ടിവിഎസ് റോണിന്റെ ടോപ്പ് വേരിയന്റുകള്‍ക്ക് മുമ്പ് 1,73,720 രൂപയായിരുന്നു എക്‌സ്‌ഷോറൂം വിലയുണ്ടായിരുന്നത്. നിംബസ് ഗ്രേ, മിഡ്നൈറ്റ് ബ്ലൂ എന്നിവ ഇപ്പോള്‍ 1,59,390 രൂപയ്ക്ക് വില്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. അതായത് ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമാക്കി കുറച്ചതോടെ നേരിട്ട് 14,330 രൂപയുടെ കുറവ് സംഭവിച്ചു.

വിലയൊഴികെ വാഹനത്തില്‍ മറ്റ് മാറ്റങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. 20.4 bhp പവറില്‍ പരമാവധി 19.93 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കുന്ന 225.9 സിസി സിംഗിള്‍-സിലിണ്ടര്‍ എഞ്ചിനുമായാണ് ടിവിഎസ് റോണിന്‍ വിപണിയില്‍ എത്തുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുമായി ജോടിയാക്കിയിരിക്കുന്ന 5-സ്പീഡ് ഗിയര്‍ബോക്സാണ് ബൈക്കിലുള്ളത്. കൂടാതെ USD ഫോര്‍ക്കുകള്‍, എല്‍ഇഡി ലൈറ്റിംഗ്, കണക്റ്റിവിറ്റി ഫീച്ചറുകള്‍ തുടങ്ങിയ നിരവധി സവിശേഷതകളും നിയോ റെട്രോ മോട്ടോര്‍സൈക്കിളിനുണ്ട്.

മിഡ് വേരിയന്റുകള്‍ മുതല്‍ ഡ്യുവല്‍-ചാനല്‍ എബിഎസ്, 300 mm ഫ്രണ്ട്, 240 mm റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, എഎസ്ജി (ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍) സിസ്റ്റം എന്നിവയും ടിവിഎസ് റോണിനില്‍ ഒരുക്കിയിട്ടുണ്ട്. ഡബിള്‍ ക്രാഡില്‍ സ്പ്ലിറ്റ് സിന്‍ക്രോ ഫ്രെയിമില്‍ പണികഴിപ്പിച്ചിരിക്കുന്ന മോട്ടോര്‍സൈക്കിളിന് 14 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് ശേഷിയും 159 കിലോഗ്രാം ഭാരവും 181 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമാണുള്ളത്.

Ads by Google
Ads by Google
TRENDING NOW