-->
കൊച്ചി: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതിയില്‍ നടന്മാരായ നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലി ന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. റോയല്‍ ഭൂട്ടാന്‍ ആര്‍മി ഉപേക്ഷിച്ച 150 വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്നാണ് ആരോപണത്തിലാണ് നടന്മാരുടെ വീടുകളില്‍ റെയ്ഡ് നടക്കുന്നത്.
ദുല്‍ക്കറിന്റെ വൈറ്റിലയിലെയും പൃഥ്വിരാജിന്റെ തേവലക്കരയിലെയും വീടുകളിലാണ് റെയ്ഡ്. ഇറക്കുമതി തീരുവ അടയ്ക്കാതെ കടത്തിയെന്നാണ് പരാതി. 30 ഇടങ്ങളിലാണ് കസ്റ്റംസ് പരിശോധന. കൊച്ചിയില്‍ 15 ഇടങ്ങളിലാണ് പരിശോധന. ഇടനിലക്കാര്‍ വഴിയാണ് സിനിമാതാരങ്ങളിലേക്ക് വാഹനം എത്തിയിട്ടുണ്ടെന്നും കേരളത്തില്‍ മാത്രം 20 കാറുകളുണ്ടെന്നുമാണ് വിവരം. രാജ്യത്ത് ആകെമാനം 47 ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.
ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് പരിശോധന നടത്തുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ 'എച്ച്പി52' റജിസ്‌ട്രേഷന്‍ നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍, ടാറ്റ എസ്യുവികള്‍, മഹീന്ദ്രടാറ്റ ട്രക്കുകള്‍ എന്നിവയും ഇതില്‍ പെടുന്നു. കേരളത്തില്‍ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റര്‍ ചെയ്ത് 'കെഎല്‍' നമ്പറുകളാക്കിയിട്ടുണ്ട്.
അവിടത്തെ രജിസ്‌ട്രേഷന്‍ അതോറിറ്റിയുടെ നിരാക്ഷേപപത്രം ഉള്‍പ്പെടെയാണ് കേരളത്തില്‍ കാറുകള്‍ വിറ്റതും. അഞ്ച് ലക്ഷം രൂപയില്‍ താഴെ വിലയ്ക്കാണ് ഭൂട്ടാന്‍ പട്ടാളം വാഹനങ്ങള്‍ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. സമീപകാലത്ത് ഇറങ്ങിയ ദുല്‍ഖറിന്റെ സിനിമകളില്‍ കാര്‍ ഉണ്ടായിരുന്നതായി വിവരമുണ്ട്. എട്ട് തരത്തിലുള്ള വാഹനങ്ങള്‍ എത്തിച്ചെന്നാണ് വിവരം. അതേസമയം താരങ്ങള്‍ക്ക് വാഹനക്കടത്തില്‍ നേരിട്ട് ബന്ധമില്ലെന്നും വിവരമുണ്ട്.