Saturday, March 14, 2026 Last Updated 33 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 27 Feb 2026 01.20 PM

'എന്റെ കേരളം' പ്രചരണം ; പ്രധാനമന്ത്രിക്ക് നന്ദിപറയാന്‍ സാംസ്‌കാരിക നായകര്‍ ഡല്‍ഹിയില്‍

uploads/news/2026/02/827605/BJP.jpg

ന്യൂഡല്‍ഹി: കേരള 'കേരളം' പേരുമാറ്റത്തില്‍ മോദിക്ക് നന്ദി പറയാന്‍ സാംസ്‌കാരിക നായകരുടെ സംഘം ഡല്‍ഹിയില്‍. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് സംഘം എത്തിയിരിക്കുന്നത്. എന്റെ കേരളം എന്ന പേരില്‍ ബിജെപി വലിയ സാമൂഹ്യമാധ്യമ ക്യാംപെയിന് ഒരുങ്ങുകയാണ്.

ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 'കേരള' എന്ന നാമം 'കേരളം' എന്നാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നലകി. കേന്ദ്രം കേരളത്തിനെതിരാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രചരണത്തെ മറികടക്കുക കൂടിയാണ് ബിജെപി പ്രചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ വി മധുസുദനന്‍ നായര്‍, ശ്രീകുമാരന്‍ തമ്പി, േജാര്‍ജ്ജ് ഓണക്കൂര്‍, എം. ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് മുത്തേടത്ത് തുടങ്ങിയ കലാസാഹിത്യ നായകന്മാരാണ് പ്രധാനമന്ത്രിക്ക് അരികില്‍ എത്തുന്നത്.

പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവാതീര്‍ത്ഥിലെ ആദ്യ മന്ത്രിസഭായോഗത്തിലാണ് ചരിത്ര തീരുമാനം. പേരുമാറ്റത്തിനായി 2024 ജൂണ്‍ ആറിന് കേരളാ നിയമസഭ പാസ്സാക്കിയ പ്രമേയം പരിഗണിച്ചാണ് നടപടി. പേരുമാറ്റബില്‍ രാഷ്ട്രപതിയുടെ അനുമതിയോടെ മാര്‍ച്ചിലെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്‍ നിയമമായാല്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ രേഖകളില്‍ 'കേരളം' എന്നാകും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW