Thursday, March 12, 2026 Last Updated 59 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 23 Jan 2026 12.55 PM

കേരളം ബിജെപിയെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു ; തലസ്ഥാനം പിടിച്ചുകൊണ്ട് അധികാരം പിടിക്കും ; മാറാത്തത് ഇനി മാറും

uploads/news/2026/01/822226/modi-tvm.jpg

തിരുവനന്തപുരം: മാറാത്തത് ഇനി മാറുമെന്നും കേരളം ബിജെപിയെ വിശ്വസിച്ചു തുടങ്ങിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനശത്ത ബിജെപിയുടെ ഭരണത്തിന് തിരുവനന്തപുരം അടിത്തറയിട്ടു കഴിഞ്ഞു. നഗരം ഒരു തുടക്കമാണെന്നും ഗുജറാത്ത് ബിജെപി പിടിച്ചത് ഒരു നഗരവിജയത്തില്‍ നിന്നുമാണെന്നും ഇപ്പോള്‍ അവിടുത്തെ ജനങ്ങള്‍ നിരന്തരം അവരെ സേവിക്കാന്‍ അവസരം നല്‍കുകയാണെന്നും പറഞ്ഞു. ബിജെപി ഗുജറാത്തില്‍ ഒരു പത്രവാര്‍ത്ത പോലുമാകാതിരുന്നിടത്തു നിന്നും അഹമ്മദാബാദ് കൗണ്‍സില്‍ പിടിച്ചുകൊണ്ടായിരുന്നു നേട്ടമുണ്ടാക്കിയത്.

അതുപോലെ തന്നെ കേരളത്തിലും ഇപ്പോള്‍ മാറ്റം വന്നു തുടങ്ങി. കേരളം ബിജെപിയെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരത്ത് ബിജെപിയുടെത് ഐതിഹാസിക വിജയമാണെന്നും ഇനി കേരളവും ബിജെപിയുടെ കയ്യില്‍ വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴു പതിറ്റാണ്ടായി തിരുവനന്തപുരത്തോട് കോണ്‍ഗ്രസും കമ്യുണിസ്റ്റും അവസണന കാട്ടുകയായിരുന്നു. അടിസ്ഥാനസൗകര്യങ്ങളില്‍ തിരുവനന്തപുരം ഏറെ പിന്നിലാണ്. രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ഒന്നാകാന്‍ തിരുവനന്തപുരത്തിന് എല്ലാ പിന്തുണയും നല്‍കും.

ഇടതുപക്ഷവും വലതുപക്ഷവും ചേര്‍ന്ന് മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ അഴിമതി ദുര്‍ഭരണത്തിലും പ്രീണനരാഷ്ട്രീയത്തിലും മുക്കിക്കളഞ്ഞിരിക്കുകയാണ്. മാറാത്തത് ഇനി മാറുമെന്നും പറഞ്ഞു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും കൊടികളുടെ നിറം വ്യത്യസ്തമായിരിക്കും. എന്നാല്‍ ദുര്‍ഭരണത്തിന്റെ കാര്യത്തില്‍ ഇവരുടെ സംവിധാനം ഒന്നു തന്നെയാണ്. ഇനി ജനങ്ങള്‍ക്കായും വികസനത്തിനുമായും നില കൊള്ളുന്ന ഒരു സര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ട്. അത് ഭാരതീയ ജനതാപാര്‍ട്ടി നിര്‍വ്വഹിക്കുക തന്നെ ചെയ്യും.

അഞ്ചു വര്‍ഷമായി എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ്. രണ്ടിന്റെയും അജണ്ഡ ദുര്‍ഭരണവും അഴിമതിയുഫമാണ്. കേരളം മാറി ചിന്തിക്കണം. ത്രിപുരയില്‍ 30 വര്‍ഷം ഭരിച്ച ഇടതുപക്ഷത്തിനെ മാറ്റി ജനങ്ങള്‍ ബിജെപിയ്ക്ക് അവസരം നല്‍കി. ഇപ്പോള്‍ തുടര്‍ച്ചയായി ഭരിക്കുകയാണ്. കേരളത്തില്‍ മൂന്നാമത്തെ പക്ഷം ബിജെപി വന്നാല്‍ എല്‍ഡിഎഫ് പിന്നെ ചിത്രത്തിലേ കാണില്ല. ബംഗാളാണ് ഇതിന് ഉദാഹരണം. ഇപ്പോള്‍ അവിടെ മത്സരിക്കാന്‍ ആളെ പോലും കിട്ടാത്ത അവസ്ഥയാണ്. കേരളത്തെ രക്ഷിക്കണമെങ്കില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പിഎംശ്രീ പദ്ധതി നിഷേധിച്ച് കേരളത്തിലെ ദരിദ്ര വിഭാഗത്തിലെ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാനുള്ള അവസരവും കേരള സര്‍ക്കാര്‍ നിഷേധിച്ചു. തെരുവ് കച്ചവടക്കാര്‍ക്കായി സര്‍ക്കാര്‍ ഉണ്ടാക്കുന്ന പദ്ധതികള്‍ ദരിദ്രരായ ആളുകളെ ലക്ഷ്യം വെച്ചാണ്. അല്‍പ്പം മുമ്പ് നിര്‍വ്വഹിച്ച പി.എം.ക്രെഡിറ്റ്കാര്‍ഡ് പദ്ധതി രാജ്യത്തെ തെരുവ് കച്ചവടക്കാര്‍ക്ക് ഉള്‍പ്പെടെ ഗുണകരമാകുന്ന കാര്യമാണെന്നും പറഞ്ഞു.

കേന്ദ്ര പദ്ധതികള്‍ കേരളം നടപ്പാക്കുന്നില്ല. സഹകരണബാങ്ക് അഴിമതിയും ശബരിമല സ്വര്‍ണ്ണക്കൊള്ളയും മോദി പരാമര്‍ശിച്ചു. ബിജെപി അധികാരത്തില്‍ എത്തിയാല്‍ സഹകരണബാങ്ക് കൊള്ളയടിച്ച മുഴുവന്‍ തുകയും പാവപ്പെട്ട പണം നഷ്ടമായവര്‍ക്ക് നല്‍കുമെന്നും പറഞ്ഞു. ശബരിമലയുടെ വിശ്വാസത്തെയും പാരമ്പര്യത്തെയൂം ഇപ്പോഴത്തെ സര്‍ക്കാര്‍ തകര്‍ത്തെന്നും ബിജെപി അധികാരത്തില്‍ എത്തിയാല്‍ മൂഴുവന്‍ ആരോപണങ്ങളും അന്വേഷിക്കുമെന്നും കുറ്റവാളികളെ മുഴുവന്‍ ജയിലിലാകുമെന്നും പറഞ്ഞു.

കോണ്‍ഗ്രസിനെയും മുസ്ലീംലീഗിനെയും രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസുകാര്‍ വര്‍ഗ്ഗീയ വാദികളാണ്. അവരെ ജനങ്ങള്‍ സൂക്ഷിക്കണം. എംഎംസി കോണ്‍ഗ്രസാണ് ഇപ്പോഴുള്ളത്. മുസ്‌ളീംലീഗ് മാവോവാദി കോണ്‍ഗ്രസാണ്. കേരളത്തിലും കോണ്‍ഗ്രസ് വിഘടനവാദികളെ പിന്തുണയ്ക്കുകയാണ്. കേരളത്തിന് ഇനിയൊരു പുതിയ സര്‍ക്കാരാണ് ആവശ്യം. വികസനകേരളത്തിന് ബിജെപിയ്ക്ക് അവസരം നല്‍കണമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW