Saturday, March 14, 2026 Last Updated 27 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 22 Sep 2025 10.22 AM

എന്താ വെറൈറ്റി അല്ലേ? ഗ്രാന്‍ഡ് എന്‍ട്രിക്കായി വധുവിനെ പൊക്കിയെടുത്ത് വരന്‍, പിന്നാലെ അടിതെറ്റി ഇരുവരും താഴെ

wedding, entrance, fail

വിവാഹച്ചടങ്ങിലെ രസകരമായ പല മുഹൂര്‍ത്തങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ വിവാഹ വോദിയിലേക്കുള്ള എന്‍ട്രി വ്യത്യസ്തമാക്കാന്‍ നോക്കിയ ഒരു വരനും വധുവിനും എട്ടിന്റെ പണികിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. തന്റെ വധുവിനെ ഒരു രാജകുമാരിയെപ്പോലെ വിവാഹ വേദിയിലേക്ക് ആനയിക്കാനുള്ള ശ്രമമാണ് പാളിപ്പോയത്.

വീഡിയോയുടെ തുടക്കത്തില്‍ കറുപ്പ് ഷെര്‍വാണിയണിഞ്ഞ് ഏറെ സന്തോഷത്തോടെ നില്‍ക്കുന്ന വരനെയാണ് കാണാനാവുന്നത്. അവന്റെ അരികിലായി പരമ്പരാഗത വിവാഹവസ്ത്രമായ ചുവന്ന ലെഹംഗയണിഞ്ഞ് സര്‍വാഭരണവിഭൂഷിതയായി മേക്കപ് അണിഞ്ഞ് നില്‍ക്കുന്ന വധുവിനെയും കാണാം. വധുവിനെ കൈകളിലേന്തി വിവാഹവേദിയിലേക്ക് വരന്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ ആര്‍പ്പു വിളികളും കരഘോഷവും ഉയര്‍ത്തുന്നുണ്ട്. പക്ഷേ, വിവാഹ വേദിയിലേക്കുള്ള പടികള്‍ കയറുമ്പോള്‍ വരന് കാലിടറുകയും വരനും വധുവും കൂടി താഴെ വീഴുകയും ചെയ്യുന്നു.
ഒരു നിമിഷം സ്തംഭിച്ചു പോയ ബന്ധുക്കളും അതിഥികളും ഫൊട്ടോഗ്രാഫര്‍മാരും വേഗം തന്നെ വരന്റെയും വധുവിന്റെയും അരികിലെത്തി അവരെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നുണ്ട്. വീഴ്ചയുടെ വേദനയും ജാള്യവും വരന്റെയും വധുവിന്റെയും മുഖത്ത് പ്രകടമായിരുന്നെങ്കിലും അവരുടെ വിവാഹ ദിനത്തിലെ ഈ മുഹൂര്‍ത്തം അവരെന്നെന്നും ഓര്‍മിക്കുമെന്നാണ് വിഡിയോ കണ്ടവരില്‍ ചിലരുടെ അഭിപ്രായം.

നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ പോസ്റ്റിന് താഴെ നിരവധിപേരാണ് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. വധുവിന്റെ ഭാരത്തേക്കാള്‍ വിവാഹ വസ്ത്രത്തിന്റെ ഭാരമായിരിക്കും വരനെ ചതിച്ചതെന്നാണ് ചിലരുടെ പ്രതികരണം. വരന്‍ ജിമ്മില്‍ പോകേണ്ട സമയം അതിക്രമിച്ചെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ വരനെ പരിഹസിക്കുകയല്ല അവന്റെ പരിശ്രമത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നാണ് ഒരാള്‍ കുറിച്ചത്. വരന്‍ വളരെ റൊമാന്റിക് ആണെന്നും വിവാഹ ദിനം അവിസ്മരണീയമാക്കാന്‍ അവന്‍ ശ്രമിച്ചതിന് മുഴുവന്‍ മാര്‍ക്കും നല്‍കണമെന്ന് വേറൊരാള്‍ അഭിപ്രായപ്പെട്ടു. ഇതിനകം 35,000ത്തിലധികം ലൈക്കുകളും നിരവധി കമന്റുകളും ഇതിനകം ഈ വിഡിയോയ്ക്ക് ലഭിച്ചു കഴിഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW