-->
കുവൈത്ത്‌സിറ്റി: വേള്‍ഡ് മലയാളി കൗണ്‍സില്‍ കുവൈത്ത് പ്രൊവിന്‍സിന്റെ (ഡബ്ലിയു.എം.സി) വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും സെപ്റ്റംബര്‍ 26-ന് (വെള്ളിയാഴ്ച )നടക്കും.സാല്‍വ അല്‍ സമൃദ്ധ ഹാളില്‍ 'ഓണപ്പൊലിമ 2025' എന്ന പേരിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.രാവിലെ 10 മണിക്ക് ഡബ്ലിയു.എം.സി പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, സ്ഥാനാരേഹണവും നടക്കും.11 മണിക്ക് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. WMC -യുടെ ഗ്ലോബല്‍ ലീഡേഴ്‌സ് പരിപാടിയില്‍ സംബന്ധിക്കും. ശബ്ദാനുകരണ കലാകാരന്‍ ബേസില്‍ ബെന്നി അവതരിപ്പിക്കുന്ന സ്‌റ്റേജ് ഷോ മുഖ്യആകര്‍ഷണമാണ്.കൂടാതെ,വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.
ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ 55-രാജ്യങ്ങളിലായി പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന മലയാളികളുടെ കൂട്ടായ്മയാണ്.