Thursday, March 12, 2026 Last Updated 9 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 12.17 PM

പൂജാ തളികയില്‍ നിന്നും കാശ് മോഷ്ടിച്ച് യുവാവ്: എല്ലാം കയ്യോടെ പൊക്കി സിസിടിവി

man, money, puja,thali

മോഷണവുമായി ബന്ധപ്പെട്ട് പല വീഡിയോകളും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ പൂജാ തളികയില്‍ നിന്നും അതിവിദഗ്ദ്ധമായി കാശ് മോഷ്ടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു സ്‌റ്റോര്‍ റിസപ്ഷനില്‍ വച്ചിരിക്കുന്ന തളികയില്‍ നിന്നാണ് യുവാവ് അതിവിദഗ്ദ്ധമായി പണം മോഷ്ടിക്കുന്നത്. എന്നാല്‍, ഇത് ഇവിടെയുള്ള സിസിടിവിയില്‍ പതിയുന്നുണ്ട് എന്നതിനെ കുറിച്ച് യുവാവിന് യാതൊരു തരത്തിലുള്ള ബോധവും ഉണ്ടായിട്ടില്ലെന്ന് വേണം കരുതാന്‍.

വൈറലാകുന്ന വീഡിയോയില്‍ യുവാവ് ഒരു സ്‌റ്റോറിന്റെ റിസപ്ഷന് മുന്നിലായി നില്‍ക്കുന്നതായിട്ടാണ് കാണുന്നത്. അടുത്ത് മറ്റൊരാളും നില്‍ക്കുന്നുണ്ട്. റിസപ്ഷനിസ്റ്റ് ഇവരുമായി സംസാരിക്കുകയാണ്. ആ സമയത്ത് അവിടെ ഒരു തളികയില്‍ പൂജാസാധനങ്ങള്‍ വച്ചിരിക്കുന്നതായി കാണാം. അതില്‍ ഒരു 500 രൂപാ നോട്ടും ഉണ്ട്. യുവാവ് വളരെ പതുക്കെ ആരും കാണുന്നില്ല എന്ന് ഉറപ്പു വരുത്തി ആ പണം മെല്ലെമെല്ലെ എടുക്കുന്നതാണ് കാണുന്നത്. നിരക്കിനിരക്കി ആ പൈസ സ്വന്തം അടുത്തെത്തിക്കുകയും പിന്നീട് അതിവിദ?ഗ്ദ്ധമായി അത് കയ്യിലാക്കുകയും ചെയ്യുന്നു. കുറച്ചുനേരം കഴിയുമ്പോള്‍ യുവാവും കൂടെ ഉണ്ടായിരുന്ന ആളും പുറത്തേക്ക് ഇറങ്ങിപ്പോകുന്നത് കാണാം.

നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഒരുപാടുപേര്‍ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഇത് രണ്ട് യുവാക്കളും പ്ലാന്‍ ചെയ്തുകൊണ്ട് നടത്തിയ കളവാണോ എന്നായിരുന്നു ചിലരുടെ സംശയം. സിസിടിവി ഉള്ളതുകൊണ്ട് നന്നായി അല്ലെങ്കില്‍ ഈ കളവ് അറിയുകയേ ഇല്ലായിരുന്നു എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകള്‍. എന്തായാലും യുവാവിനെ കണക്കിന് വിമര്‍ശിക്കുകയാണ് സോഷ്യല്‍ മീഡിയ. ദൈവത്തിന് വച്ച പൈസ പോലും എടുക്കുന്നു എന്നും മറ്റ് ചിലര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW