Friday, March 13, 2026 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 16 Jan 2026 07.28 PM

കാഞ്ഞങ്ങാട് സ്കൂളില്‍ മോഷണം; കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണമടക്കം കവർന്നു

സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
theft

കാഞ്ഞങ്ങാട് സ്കൂളിൽ മോഷണം. അതിഞ്ഞാലിലാണ് അഞ്ച് ലാപ്ടോപ്പുകളും പണവും കവർന്നത്. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലാണ് മോഷണം നടന്നത്. സ്കൂൾ ഓഫീസ് മുറി, ക്ലാസ് റൂം, ഗോഡൗൺ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു.

മോഷ്ടാവ് പൂട്ടുകൾ തകർത്താണ് അകത്ത് കയറിയത്. കുട്ടികൾ ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കള്ളൻ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു. രാവിലെ ജീവനക്കാരൻ തുറക്കാനെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW