Thursday, March 12, 2026 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 01.51 PM

ക്ഷമിക്കണം ഞാന്‍ മദ്യപിച്ചിരുന്നു, ഹാപ്പി ക്രിസ്തുമസ്! മോഷ്ടിച്ച ഗിറ്റാര്‍ കടയില്‍ തിരികെ വച്ചു ഒപ്പം ക്ഷമാപണ കുറിപ്പും

thief, return, guitar, shop, owner

മോഷണം നടത്തിയ ശേഷം കുറ്റംബോധം തോന്നി സാധനങ്ങള്‍ തിരികെ നല്‍കിയിട്ടുപോകുന്ന മോഷ്ടാക്കളെ സംബന്ധിക്കുന്ന പല സംഭവങ്ങളും നാം കേട്ടിട്ടുണ്ട്. സമാനമായി യുഎസ് സംസ്ഥാനമായ ന്യൂജേഴ്‌സിയിലെ ഒരു വിന്റേജ് ഗിറ്റാര്‍ കടയില്‍ നടന്ന ഒരു മോഷണം സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേകം ശ്രദ്ധനേടി. ലാര്‍ക്ക് സ്ട്രീറ്റ് മ്യൂസിക്കില്‍ നിന്ന് ഈ മാസം ആദ്യം രണ്ട് മാന്‍ഡോലിനുകള്‍ മോഷണം പോയിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം അവ എടുത്തയാള്‍ ആരുമറിയാതെ അത് തിരികെ വച്ചു. ഒപ്പം ഒരു ക്ഷമാപണ കുറിപ്പും. വിചിത്രമായ അനുഭവം കടയുടെ ഫേസ്ബുക്ക് പേജിലാണ് എഴുതപ്പെട്ടത്.

തന്റെ കടയില്‍ നിന്നും മൂന്ന് ലക്ഷത്തിന് മുകളില്‍ വില വരുന്ന രണ്ട് മാന്‍ഡോലിനുകള്‍ മോഷണം പോയെന്ന് കടയുടമ ഫേസ് ബുക്ക് പേജില്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പങ്കുവച്ചിരുന്നു. ഈ കുറിപ്പ് വൈറലായതിന് പിന്നാലെയാണ് മോഷ്ടാവ് കളവ് മുതല്‍ തിരിച്ചെത്തിച്ചത്. രണ്ട് ഷോപ്പിംഗ് ബാഗുകളിലായി മാന്‍ഡോലിനുകള്‍ തിരികെ കൊണ്ടുവന്ന് മുന്‍വാതിലില്‍ ഉപേക്ഷിച്ചതായി ലാര്‍ക്ക് സ്ട്രീറ്റ് മ്യൂസിക്ക് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലെഴുതി. അവയ്‌ക്കൊപ്പം ഒരു കൈ കൊണ്ട് വടിവൊത്ത അക്ഷരങ്ങളിലെഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. 'ക്ഷമിക്കണം, ഞാന്‍ മദ്യപിച്ചു, ക്രിസ്തുമസ് ആശംസകള്‍. നിങ്ങള്‍ നല്ല മനുഷ്യനാണ്.' വലുതും ചെറുതുമായ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇടകലര്‍ത്തി മോഷ്ടാവെഴുതിവച്ചു. മോഷണം പോയ വസ്തുവിന്റെ നാടകീയമായ തിരിച്ച് വരവ് കട ഉടമയെ അമ്പരപ്പിച്ചു. ഒപ്പം ആ നിമിഷങ്ങളെ കുറിച്ചും കുറിപ്പില്‍ വിശദീകരിക്കുന്നു.

'കള്ളന്‍ രഹസ്യമായി മുന്‍വാതില്‍ തുറന്ന് രണ്ട് ഷോപ്പിംഗ് ബാഗുകളിലായി അവ തിരികെ നല്‍കി. ഞാന്‍ വാതിലിനടുത്തേക്ക് ഓടിച്ചെന്നപ്പോള്‍ അവന്‍ തെരുവിലൂടെ ഓടുന്നത് കണ്ടു, അതിനാല്‍ എന്റെ കാലുകളും അക്ഷമയോടെ അവന് പിന്നാലെ ഓടി. അത്ര ബുദ്ധിമാനല്ല, എനിക്ക് അവനെ നഷ്ടപ്പെട്ടു, പിന്നെ 911 ല്‍ വിളിച്ചു, അവര്‍ അവനെ പിന്തുടരുകയാണ്. നിങ്ങളുടെ മറുപടികളും സമ്മര്‍ദ്ദവും തനിക്ക് മുന്നിലെ വാതിലുകള്‍ അടയ്ക്കുകയാണെന്ന് അവന് മനസിലാക്കി. എല്ലാവര്‍ക്കും നന്ദി! ഞാന്‍ ഒരു ടിവി സിനിമയിലാണെന്ന് എനിക്ക് തോന്നുന്നു,' കുറിപ്പില്‍ പറയുന്നു.

ഡിസംബര്‍ 22 ന് കടയില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ്, ഒരാള്‍ തന്റെ പാര്‍ക്കയുടെ അടിയില്‍ മാന്‍ഡോലിന്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ സിസിവിടി ദൃശ്യങ്ങളില്‍ കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് കള്ളനെ പിടിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളുടെ സഹായം തേടി. ഈ കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെയാണ് കള്ളന്‍ മോഷ്ടിച്ച വസ്തുക്കള്‍ കടയില്‍ തിരികെ കൊണ്ട് വച്ചത്. മോഷ്ടിക്കപ്പെട്ട മാന്‍ഡോലിനുകള്‍ക്ക് 3,500 ഡോളറും (ഏതാണ്ട് 3,15,000 രൂപ) 4,250 ഡോളറും (ഏതാണ്ട് 3,83,000 രൂപ) വിലവരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം കേസ് അവസാനിപ്പിച്ചിട്ടില്ല. പോലീസ് ഇപ്പോഴും മോഷ്ടാവിന് പിറകെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW