Thursday, March 12, 2026 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 07.53 AM

ഇന്ത്യയിലെ ജീവിതം തനിക്ക് പറ്റന്നില്ല, കാനഡിയിലേക്ക് മടങ്ങുന്നു: വൈറലായി ഇന്ത്യന്‍ യുവാവിന്റെ പോസ്റ്റ്

indian, man, canada, viral, post

പഠനത്തിനും ജോലിക്കുമായി ഇന്ത്യയില്‍ നിന്ന് നിരവധിപേരാണ് വിദേശരാജ്യങ്ങളിലേക്ക് കുടിയേറി പാര്‍ക്കുന്നത്. നമ്മുടെ രാജ്യത്തെ പോരായ്മകള്‍ കണക്കിലെടുത്ത് ഇവരില്‍ ഭൂരിഭാഗം പേരും മറുനാട്ടില്‍ ചെന്ന് അവിടുത്തെ പൗരത്വം സ്വീകരിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ സ്വന്തം നാട്ടിലേക്ക് മടങ്ങിവരണമെന്നോ ഇവിടെ ജീവിക്കണമെന്നോ ഉള്ള താത്പര്യം അവര്‍ക്ക് ഉണ്ടാകില്ല. ഇപ്പോഴിതാ ഇത്തരത്തില്‍ ഇന്ത്യയിലെ ജീവിതം തനിക്ക് അനുയോജ്യമല്ലാത്തതിനാല്‍ കാനഡയിലേക്ക് മടങ്ങുന്നു എന്ന ഇന്ത്യന്‍ യുവാവിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കാനഡയില്‍ നിന്ന് ഒരു വര്‍ഷം മുന്‍പ് ഗുജറാത്തിലെ നവ്‌സാരിയിലെ തന്റെ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവാണ് റെഡിറ്റില്‍ ഇത്തരത്തില്‍ ഒരു അഭിപ്രായം പങ്കുവെച്ചത്. ദിവസേന ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കാരണം ഏകദേശം ഒരു വര്‍ഷത്തോളമെടുത്താണ് താന്‍ തിരിച്ചുപോകാന്‍ തീരുമാനിച്ചത് എന്നാണ് ഇദ്ദേഹം പറയുന്നത്. മാതാപിതാക്കളുടെ അടുത്ത് താമസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലേക്ക് മടങ്ങിവന്നത്. എന്നാല്‍, ഇന്ത്യ തനിക്ക് പറ്റിയ സ്ഥലമല്ലെന്ന് പലവിധ അനുഭവങ്ങളിലൂടെ തനിക്ക് ബോധ്യപ്പെട്ടു എന്നാണ് യുവാവ് പറയുന്നത്.

ജീവിതം ദുസ്സഹമാക്കിയ നിരവധി കാരണങ്ങളും പോസ്റ്റില്‍ പറയുന്നുണ്ട്. പ്രധാന പ്രശ്‌നമായി പറയുന്നത് വായുവിന്റെ ഗുണനിലവാരമാണ്. ഇത് കണ്ണുകളില്‍ തുടര്‍ച്ചയായി പുകച്ചിലുണ്ടാക്കുന്നുണ്ടെന്നും വീടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിതരാകുന്നുണ്ടെന്നും പോസ്റ്റില്‍ കുറിക്കുന്നു. കൂടാതെ, പുറത്ത് നിന്ന് ഭക്ഷണം കഴിക്കേണ്ടിവരുന്ന സാഹചര്യങ്ങളില്‍ പലപ്പോഴും ലഭിക്കുന്നത് ഗുണനിലവാരം കുറഞ്ഞതും ശുചിത്വം ഇല്ലാത്ത അന്തരീക്ഷത്തില്‍ പാചകം ചെയ്യുന്നതുമായ ഭക്ഷണങ്ങള്‍ ആണെന്നും ഇദ്ദേഹം പറയുന്നു. മോശം റോഡുകളും, അശ്രദ്ധമായ െ്രെഡവിംഗും, നിരന്തരമുള്ള റോഡ് റേജും കാരണം െ്രെഡവിംഗ് വളരെ ബുദ്ധിമുട്ടായി തോന്നിയെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വൈറലായിമാറിയത്. മലിനീകരണം, ട്രാഫിക്, ശുചിത്വമില്ലായ്മ, വര്‍ധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകള്‍ എന്നിവ തങ്ങളുടെ ജീവിതത്തെയും സാരമായി ബാധിച്ചുവെന്ന് നിരവധി ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. പലരും വിദേശത്തേക്ക് മടങ്ങാനുള്ള തീരുമാനത്തെ പിന്തുണച്ചപ്പോള്‍, വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരില്‍ സ്വന്തം നാടിനെ തള്ളിപ്പറയുന്നത് അംഗീകരിക്കാന്‍ ആകില്ല എന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW