Saturday, March 14, 2026 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 11.45 AM

വരന്‍ 72 കാരനായ യുക്രൈന്‍ വംശജന്‍, വധു 27 കാരി: വിവാഹം നടന്നത് ഹിന്ദു ആചാരപ്രകാരം, വൈറലായി വീഡിയോ

Ukraine, man, wedding, Hindu

വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ഒരു വിവാഹത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഏതാണ്ട് മൂന്നാല് വര്‍ഷത്തെ ഒരുമിച്ചുള്ള താമസത്തിന് ശേഷം യുെ്രെകന്‍ വംശജനായ 72 കാരന്‍ സ്റ്റാനിസ്ലാവും 27 വയസ്സുള്ള വധു അന്‍ഹെലിനയും വിവാഹിതരായി. ജോധ്പൂരിലെ ആഡംബര ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ ഹിന്ദു പുരോഹിതന്മാര്‍ വേദമന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ വധൂവരന്മാര്‍ അഗ്‌നിക്ക് ചുറ്റും പ്രദക്ഷിണം വെയ്ക്കുന്നത് കാണാം.

ഇന്ത്യയിലേക്ക് ആദ്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്റ്റാനിസ്ലാവും അന്‍ഹെലിനയും. പിന്നാലെ ഇന്ത്യന്‍ ആചാരങ്ങളില്‍ ആകൃഷ്ടയായ അന്‍ഹെലിന, പരമ്പരാഗത ഹിന്ദു വിവാഹത്തിലൂടെ തങ്ങളുടെ ബന്ധം ഔപചാരികമാക്കാന്‍ തീരുമാനിച്ചു. പിന്നാലെയായിരുന്നു ഇരുവരുടെയും വിവാഹം. രാജകീയ ഷെര്‍വാണി, കാവി തലപ്പാവ്, രത്‌നങ്ങള്‍ പതിച്ച തൂവല്‍ എന്നിവ ധരിച്ച് കുതിരപ്പുറത്താണ് 72 കാരന്‍ സ്റ്റാനിസ്ലാവ് വിവാഹ വേദിയിലേക്ക് എത്തിയത്. ജോധ്പൂരിലെ മനോഹരമായ ഖാസ് ബാഗില്‍ പരമ്പരാഗത ടിക്ക ചടങ്ങോടെ വരനെ സ്വീകരിച്ചു. പിന്നാലെ വര്‍ണ്ണാഭമായ വര്‍മ്മല ആചാരത്തില്‍ ദമ്പതികള്‍ മാലകള്‍ കൈമാറി.

ചടങ്ങിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം, പുരോഹിതന്‍ വേദ മന്ത്രങ്ങള്‍ ഉരുവിട്ട്, ദമ്പതികളെ ഏഴ് പുണ്യ വ്രതങ്ങളിലൂടെ കടന്നുപോകാന്‍ അഗ്‌നിക്ക് ചുറ്റും നയിച്ചു. തുടര്‍ന്ന് സ്റ്റാനിസ്ലാവ് അന്‍ഹെലിനയെ മംഗല്യസൂത്രം അണിയിച്ചു. പിന്നാലെ അന്‍ഹെലിനയ്ക്ക് അദ്ദേഹം സിന്ദൂരം ചാര്‍ത്തി. ഇന്ത്യന്‍ വസ്ത്രം ധരിച്ച വധൂവരന്മാര്‍ ആഘോഷങ്ങളില്‍ ഏറെ സന്തുഷ്ടരായിരുന്നു. ഒപ്പം പരമ്പരാഗത ഗാനങ്ങളും വേദിയില്‍ മുഴങ്ങി. ഏതായാലും വീഡിയോ ഇപ്പോള്‍ ഇന്ത്യക്കാര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW