Friday, March 13, 2026 Last Updated 5 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 11.07 AM

‘കരിയറില്‍ ഏറ്റവുമധികം ബാധിച്ചത് വലിയപെരുന്നാളിന്റെ പരാജയമാണ്; എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്കിടെയായിരുന്നു അതിന്റെ റിലീസ്...’ ഷെയ്ന്‍ നിഗം

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഷെയ്ന്‍ നിഗം. ഇപ്പോഴിതാ തന്റെ കരിയറില്‍ ഏറ്റവുമധികം ബാധിച്ചത് ‘വലിയപെരുന്നാള്‍’ സിനിമയു​ടെ പരാജയമായിരുന്നുവെന്ന് പറയുകയാണ് ഷെയ്ന്‍ നിഗം.
Shane Nigam, Valiyaperunnal movie
Shane Nigam about failure of valiya perunnal movie (Image Source: Youtube)

മിമിക്രി താരവും അഭിനേതാവുമായിരുന്ന അബിയുടെ മകന്‍ എന്ന ഇമേജിലാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ തന്റേതായ ഐഡന്റിറ്റി നേടിയെടുക്കാന്‍ കഴിഞ്ഞ താരപുത്രനാണ് ഷെയ്ന്‍ നിഗം. ഇടയ്ക്ക് ചില വിവാദങ്ങളില്‍ പെട്ടുവെങ്കിലും താരത്തിന്റെ അഭിനയമികവിന് കിട്ടുന്ന പ്രശംസകള്‍ കുറച്ചൊന്നുമല്ല.
മലയാളി യുവാക്കള്‍ക്കിടയില്‍ വളരെ പെട്ടെന്ന് ‘ചങ്ക് ബ്രോ’ എന്ന ഇമേജ് നേടാന്‍ താരപുത്രന് കഴിഞ്ഞിട്ടുണ്ട. ആദ്യമായി നായകനായെത്തിയ ‘കിസ്മത്ത്’ മുതല്‍ അവസാനം റിലീസ് ചെയ്ത ‘ബാള്‍ട്ടി’ വരെയുള്ള ചിത്രങ്ങളിലെ അഭിനയമികവ് ഷെയ്ന്‍ എന്ന താരത്തിന് മലയാളസിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിക്കൊടുത്തിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറാന്‍ ഷെയ്നിന് കഴിഞ്ഞിട്ടുണ്ട്.
താരത്തിന്റെ ഏറ്റവും ചിത്രങ്ങളിലൊന്നായിരുന്നു താരം നായകവേഷത്തിലെത്തിയ ‘വലിയ പെരുന്നാള്‍’.
എന്നാല്‍ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ ഡിമല്‍ ഡെന്നിസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ ചിത്രം വന്‍ പരാജയമായി മാറി.
ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച്‌ മനസുതുറക്കുകയാണ് ഷെയ്ന്‍ നിഗം. ഈ പരാജയം തന്നെ സാരമായി ബാധിച്ചുവെന്നും തന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു ഈ ചിത്രമെന്നും നടൻ പറയുന്നു.
‘‘എന്റെ കരിയറിലെ ഏറ്റവും വലിയ താഴ്ചയായി എനിക്ക് അനുഭവപ്പെട്ടത് വലിയ പെരുന്നാളിന്റെ പരാജയമാണ്. എന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു ആ സിനിമയുടെ റിലീസ്. ആ സിനിമയുടെ പരാജയം എന്നെ ബാധിച്ചു. അതിന് ശേഷമാണ് നമ്മള്‍ കോവിഡിലേക്ക് കടക്കുന്നതും എല്ലാവര്‍ക്കും ബ്രേക്ക് ഉണ്ടാകുന്നതും. അതിന് ശേഷം എനിക്ക് അതിൽ നിന്നും പുറത്തുവരാനും തിരിച്ചുവരവ് നടത്താനും എനിക്ക് കഴിഞ്ഞു.
അതിന് ശേഷം ഞാന്‍ റിക്കവര്‍ ആയി എല്ലാം ഓക്കെ ആയി. പക്ഷെ ആ സിനിമയുടെ റിലീസ് ദിനം എനിക്കൊരിക്കലും മറക്കാനാകില്ല...
ഞാന്‍ ശരിക്കും ആളുകളെ കണ്ടുമുട്ടിയത് ആ സമയത്താണ്. കോളേജ് കാലത്തൊന്നും എനിക്ക് സാധാരണക്കാരുടെ ജീവിതത്തെ കുറിച്ചോ അവർ ജീവിതത്തിൽ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ചോ അറിവില്ലായിരുന്നു. ‘വലിയ പെരുന്നാൾ’ ചെയ്യുന്ന സമയത്ത് ശരിക്കും ജയിലിൽ പോയിട്ടുള്ളവരുമായി വർക്ക് ചെയ്യാൻ സാധിച്ചു. ജീവിതം എന്താണെന്ന് കണ്ടു. കോളേജിൽ നിന്നും നേടിയതിനേക്കാൾ കൂടുതലായിരുന്നു അത്.
ആ സിനിമയിലൂടെ ആളുകളെ കണ്ടുമുട്ടാനും മനുഷ്യ വികാരങ്ങളെ മനസിലാക്കാനും സാധിച്ചു. എന്റെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. താനൊരു ‘അമ്മ കുട്ടി’ ആയിരുന്നു. ആ അനുഭവങ്ങൾ എന്നിൽ മാറ്റങ്ങൾ ഉണ്ടാക്കി. ഞാനൊരു മുതിർന്നയാളായി മാറുന്നത് അങ്ങനെ ആണ്...’’ ഷെയ്ന്‍ നിഗം പറഞ്ഞു. ഗലാട്ട പ്ലസ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയിന്റെ ഇത് പറഞ്ഞത്.

2019 ഡിസംബർ 20ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘വലിയ പെരുന്നാൾ’. ഷെയ്നിനൊപ്പം ഹിമിക ബോസ്, ജോജു ജോർജ്, സൗബിൻ ഷാഹിർ, വിനായകൻ, ക്യാപ്റ്റൻ രാജു, ധർമ്മജൻ ബോൾഗാട്ടി എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. എന്നാൽ, ബോക്സ് ഓഫീസിൽ ചിത്രം പരാജയപ്പെട്ടു. ‘ബാൾട്ടി’ യാണ് ഷെയ്നി​ന്റെ റിലീസാകാനുള്ള ചിത്രം. സെപ്റ്റംബർ 26നാണ് ചിത്രത്തിന്റെ റിലീസ്.

Ads by Google
Saturday 20 Sep 2025 11.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW