Saturday, March 14, 2026 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 04.53 PM

​‘ലെ ടൊവിനോ: മനയിലേക്ക് സ്വാഗതം മോനേ, ലെ ബേസില്‍: ആഹാ, വെല്‍കം...’; ബേസില്‍ യൂണിവേഴ്സില്‍ ന്യൂ അഡ്മിഷനെടുത്ത് ഷെയ്ന്‍ നിഗം; വീഡിയോ തരംഗം

ഷെയ്ക്ക് ഹാന്‍ഡിന് വേണ്ടി കൈ നീട്ടി പോകുമ്പോള്‍ ചമ്മി പോകുന്ന അവസ്ഥയ്ക്ക് സോഷ്യല്‍ മീഡിയ നല്‍കിയ പേരാണ് ബേസിൽ യൂണിവേഴ്സ്. ഇപ്പോഴിതാ അതിലേക്ക് പുതിയ അഡ്മിഷന്‍ എടുത്തിരിക്കുകയാണ് ഷെയ്ന്‍ നിഗം.
Shane nigam, Basil Universe
Shane nigam entry to basil universe (Image Source: Instagram)

അടുത്തകാലത്ത് സോഷ്യൽ മീഡിയ ഒന്നാകെ ചിരിപ്പിച്ച ഒന്നാണ് ബേസിൽ യൂണിവേഴ്സ്. ഷെയ്ക്ക് ഹാന്‍ഡിന് വേണ്ടി കൈ നീട്ടി പോകുമ്പോള്‍ ചമ്മി പോകുന്ന അവസ്ഥയ്ക്ക് സോഷ്യല്‍ മീഡിയ നല്‍കിയ പേരാണ് ബേസിൽ യൂണിവേഴ്സ്. ഷേക്ക് ഹാൻഡ് മിസ്സായി പോയവരുടെ ഒരു പാരലൽ യൂണിവേഴ്സ് തന്നെ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടു. ബേസിൽ, സുരാജ് വെഞ്ഞാറമൂട്, രമ്യ നമ്പീശൻ, അക്ഷയ് കുമാർ മുതൽ സാക്ഷാൽ മമ്മൂട്ടി വരെ ബേസിൽ യൂണിവേഴ്സിൽ അഡ്മിഷൻ എടുക്കുന്നത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
സംഭവം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെ പൊതുവേദികളിൽ ഷേക്ക് ഹാൻഡ് നൽകുമ്പോൾ നസ്ലനെയും ആസിഫലിയേയും പോലെയുള്ള യുവതാരങ്ങളൊക്കെ ഏറെ ജാഗ്രത പുലർത്തുന്നതും വീഡിയോകളില്‍ നിറഞ്ഞു. പലരും രണ്ടു കൈ കൊണ്ടും ഷേക്ക് ഹാന്‍ഡ് നല്‍കിയും, വിളിച്ചു വിളി കേള്‍പ്പിച്ച് ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. എന്നാല്‍ കുറച്ചു നാളുകളായി ഈ യൂണിവേഴ്സിന് അല്‍പ്പം ശമനം വന്നിരിക്കുകയായിരുന്നു.
ഇപ്പോഴിതാ ചെറിയ ഇടവേളയ്ക്ക് ശേഷം ബേസിൽ യൂണിവേഴ്സിലേക്ക് പുതിയ അഡ്മിഷന്‍ വന്നിരിക്കുകയാണ്, മറ്റാരുമല്ല ഷെയ്ന്‍ നിഗമാണ് ന്യൂ അഡ്മിഷന്‍. തന്റെ പുതിയ സിനിമയായ ‘ഹാലി’ന്റെ പ്രൊമോഷനു വേണ്ടി സെൻമേരിസ് കോളേജിൽ എത്തിയപ്പോഴായിരുന്നു സംഭവം. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു താരം. അതിനിടെ എത്തിയ ഒരു വിദ്യാര്‍ത്ഥിനിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ ശേഷം പെട്ടെന്ന് തിരിഞ്ഞു നടക്കുന്നത്. അതേ സമയം ഷെയ്ന്‍ ഷേക്ക് ഹാന്‍ഡിനായി കൈ നീട്ടുന്നുമുണ്ട്. എന്നാല്‍ അതു കാണാതെ കുട്ടി തിരിഞ്ഞു നടന്നു പോയി. അല്‍പ്പം ചമ്മിയ ഷെയ്ന്‍ നിറചിരിയോടെ വേദിയിലിരിക്കുന്ന തന്റെ സഹപ്രവര്‍ത്തകരെയും സംവിധായകനെയും നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘‘ശാപത്തിന് വീണ്ടും ഒരു തുടക്കമായി ഷെയ്ൻ നിഗം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വീഡിയോയുടെ അവസാനം ഇതേ കുട്ടി വേദിയിലേക്ക് തിരിച്ചു കയറി വന്ന് ഷെയ്ന് ഷേക്ക് ഹാന്‍ഡ് നല്‍കുന്നതും ഷെയ്ന്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താ​ഴെ നിറയുന്നത്. ‘ടൊവിനോ- മനയിലേക്ക് സ്വാഗതം മോനേ, ഇത് ടോവിനോന്റെ ശാപമാണ്.... മലയാള സിനിമയിലെ ഓരോ നടിയെയും നടനെയും പിന്തുടരും, എന്നാലും ആ കുട്ടി തിരിച്ചുവരാൻ കാണിച്ച ആ മനസ്സ്, ചാത്തന്റെ കളികൾ ആണ്‌ ഇതെല്ലാം എന്ന്‌ ടൊവിനോ തോമസ്...’ എന്നതടക്കമാണ് കമന്റുകള്‍.

ഷെയിന്‍ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാല്‍’. സംഗീതത്തിന് പ്രാധാന്യം നല്‍കി എത്തുന്ന ചിത്രം ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളില്‍ ഒന്നാണ്. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നിഷാന്ത് സാഗര്‍, മധുപാല്‍, ജോയ് മാത്യു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എന്നാല്‍ മിശ്രവിവാഹങ്ങളെ അംഗീകരിച്ചുവെന്നാരോപിച്ച് താമരശ്ശേരി ബിഷപ്പിനെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം സിനിമയിലുണ്ടെന്ന് അവകാശപ്പെട്ട് താമരശ്ശേരി രൂപതയുടെ കാത്തലിക് കോൺഗ്രസ് എന്ന ക്രിസ്ത്യൻ സംഘടന സിനിമയ്ക്കെതിരെ അപ്പീൽ നൽകിയിരുന്നു. ‘ഹാൽ’ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത് ചോദ്യം ചെയ്ത് കാത്തലിക് കോൺഗ്രസ് നൽകിയ അപ്പീലിൽ തീരുമാനം എടുക്കുന്നതിനു മുന്നോടിയായി ഹൈക്കോടതി ഡിവിഷൻബെഞ്ച് സിനിമ കണ്ടിരുന്നു. വിഷയം അടുത്ത ദിവസം കോടതി വീണ്ടും പരിഗണിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW