Thursday, March 12, 2026 Last Updated 11 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 09.08 AM

മകന്‍ കിച്ചുവിനൊപ്പമുളള ചിത്രം പങ്കുവെച്ച് രേണു സുധി

renu sudhi
photo-www.instagram.com/renu_sudhi/

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയെ അറിയാത്തവര്‍ അധികമുണ്ടാവില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് ഒക്കെയും അദ്ദേഹത്തിന്റെ ഭാര്യ രേണു സുധിയേയും പരിചയമുണ്ടാവും. സുധിയുടെ മരണത്തിന് ശേഷം രേണു സമൂഹ മാധ്യമങ്ങളില്‍ സജീവമാവുകയും വിവിധ ആല്‍ബം, ഫോട്ടോഷൂട്ട് എന്നിവയില്‍ ഒക്കെ പങ്കെടുക്കുകയും ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ രേണുവിനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. രേണുവിന്റെ രൂപത്തെയും വസ്ത്രത്തെയും വരെ കളിയാക്കി ആളുകള്‍ രംഗത്ത് വന്നിരുന്നു

എന്നാല്‍ അതിലൊന്നും തളരാന്‍ കൂട്ടാക്കാതെ രേണു മുന്നോട്ട് പോവുകയായിരുന്നു. ഒടുവില്‍ രേണു ആഗ്രഹിച്ചത് പോലെ ബിഗ് ബോസ് എന്ന മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ വരെ എത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ബിഗ് ബോസ് ഏഴാം സീസണായില്‍ തരംഗമാവും എന്ന് കരുതിയ മത്സരാര്‍ത്ഥി ആയിരുന്നു രേണു സുധിയെങ്കിലും ഒരു മാസം പിന്നിടുമ്പഴേക്കും അവര്‍ സ്വയം എവിക്റ്റ് ആയി ബിഗ് ബോസ് വീട് ഉപേക്ഷിക്കുകയായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് ഹൗസില്‍ നിന്നിറങ്ങിയശേഷം മകനായ കിച്ചുവിനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് രേണു സുധി. മകനൊപ്പമുളള ചിത്രവും രേണു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസിനു ശേഷം എന്റെ മകനെ കണ്ടു എന്നാണ് ചിത്രത്തിന് രേണു അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ സ്‌നേഹം അറിയിച്ച് എത്തുന്നത്.

Ads by Google
Saturday 20 Sep 2025 09.08 AM
Ads by Google
LATEST NEWS
TRENDING NOW