Saturday, March 14, 2026 Last Updated 56 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 09 Feb 2026 12.49 PM

‘രേണു സുധിയുടെ കുല്‍സിതം, നാട്ടുകാര്‍ ചൂലുമായി ഇറങ്ങുന്നു’; സൈബര്‍ ആക്രമണത്തിന് ചുട്ട മറുപടി നല്‍കി രേണു

renu-sudhi

സോഷ്യല്‍ മീഡിയയിലെ താരമാണ് രേണു സുധി. വാര്‍ത്തയായും വിവാദമായുമെല്ലാം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് രേണു. ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായിരുന്നു രേണു. ഇപ്പോഴിതാ തന്റെ പുതിയ സംഗീത ആല്‍ബത്തിന്റെ പേരില്‍ രേണു സൈബര്‍ ആക്രമണം .ഇതിന് രേണു നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. തന്റെ മ്യൂസിക് വിഡിയോയെക്കുറിച്ച് മോശം അര്‍ത്ഥത്തില്‍ റിയാക്ഷന്‍ വിഡിയോ ചെയ്തവര്‍ക്കെതിരെയാണ് രേണു രംഗത്തെത്തിയിരിക്കുന്നത്.

റിയാക്ഷന്‍ വിഡിയോകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു കൊണ്ടാണ് രേണുവിന്റെ പ്രതികരണം. 'രേണു സുധിയുടെ കുല്‍സിതം കണ്ട് നാട്ടുകാര്‍ ചൂലുമായി ഇറങ്ങുന്നു, രേണു സുധിയുടെ ദുബായിലെ ബിസിനസ് ഇതായിരുന്നു. തെളിവ് സഹിതം പൊക്കിയിട്ടുണ്ട്' എന്ന തലക്കെട്ടുകളോടെയുള്ള റിയാക്ഷന്‍ വിഡിയോകളോടാണ് രേണു പ്രതികരിക്കുന്നത്.

ആഹാ ഒരു ആല്‍ബം കാരണം ഞാന്‍ ഒരു 'എ പടം' നായിക ആയല്ലോ. രേണു സുധീടെ കുല്‍സിതം. ഫുള്‍ റിയാക്ഷന്‍. മന്ദാരചേല് ആല്‍ബം വന്‍ പ്രൊമോഷന്‍' എന്നാണ് രേണുവിന്റെ പ്രതികരണം. സോഷ്യല്‍ മീഡിയ താരം ഷണ്‍മുഖ ദാസ് എന്ന ദാസേട്ടന്‍ കോഴിക്കോടിനൊപ്പമുള്ള ആല്‍ബത്തിന്റെ പേരിലാണ് രേണുവിന് സൈബര്‍ ആക്രമണം നേരിടേണ്ടി വരുന്നത്.

തന്റെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ക്കും രേണു മറുപടി നല്‍കുന്നുണ്ട്. 'ഇപ്പോ എങ്ങനെ ഇരിക്കുന്നു കാര്യങ്ങള് ഒക്കെ മുറപോലെ നടക്കട്ടെ. രേണുവിന്റെ ആരാധകര് ഒക്കെ ചത്തു പോയോ. ഇതൊക്കെ അവള് ജീവിക്കാന്‍ നിവിര്‍ത്തി ഇല്ലാഞ്ഞിട്ട് ചെയ്യുന്നത് അല്ല ഇവളുടെ ക്യാരക്ടര്‍ ആണ്. സുധി ഉള്ളപ്പോള്‍ നടന്നില്ല എന്നേ ഉള്ളൂ' എന്നായിരുന്നു ഒരു കമന്റ്. 'നിന്റെ തള്ള ചെയ്ത അതേ ഇതു തന്നെ. പോടി മറ്റവളേ' എന്നാണ് അതിന് രേണു നല്‍കിയ മറുപടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW