-->
ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതനായിരുന്ന, പ്രിയങ്കരനായിരുന്ന താരമാണ് അകാലത്തില്‍ വേര്‍പെട്ടു പോയ കൊല്ലം സുധി. മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച് പിന്നീട് കോമഡി ഷോകളിലൂടെയും സിനിമകളിലൂടെയുമൊക്കെ സുധി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. സുധിയിലൂടെയാണ് ഭാര്യ രേണുവിനെക്കുറിച്ച് പ്രേക്ഷകര്‍ അറിഞ്ഞത്. ഒരു വാഹനാപകടത്തിലൂടെ സുധിയുടെ അപ്രതീക്ഷിത വിയോഗം വന്ന ശേഷമായിരുന്നു രേണു ഇന്‍ഡസ്ട്രിയിലേക്ക് വന്നത്.
ആദ്യമൊക്കെ രേണുവിനോട് ഒരു സഹതാപവും സ്നേഹവുമൊക്കെയായിരുന്നു പ്രേക്ഷകര്‍ക്ക്. എന്നാല്‍ ഫോട്ടോഷൂട്ടിലൂടെയും ഇന്റിമേറ്റ് റീല്‍സിലൂടെയുമൊക്കെ രേണുവിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ജീവിക്കാനായി അഭിനയ രംഗത്ത് സജീവമായ രേണുവിന് കേള്‍ക്കേണ്ടി വന്ന പഴികള്‍ക്ക് കണക്കില്ലാതെയായി. എന്നാല്‍ ഇവയൊന്നും രേണു മൈന്റ് ചെയ്യാറില്ലെന്നതാണ് വാസ്തവം. കുറ്റം പറയുന്നവരുടെ വാക്കുകളെ കാറ്റില്‍ പറത്തി വിദേശ യാത്രകളും ഉദ്ഘാടനങ്ങളും ആല്‍ബങ്ങളുമൊക്കെയായി മുന്നോട്ട് പോകുകയാണ് രേണു സുധി. ഇതിനിടെ ശാന്തിവിള ദിനേശ്, രേണുവിനെ വിമർശിച്ച് കൊണ്ട് രംഗത്തെത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷമായി മറുപടി പറഞ്ഞിരിക്കുകയാണ് രേണു. തന്നെ തൈക്കിളവി എന്ന് വിളിക്കാൻ ‘ശാന്തിവിള ദിനേശ് അപ്പൂപ്പൻ’ ആരാണെന്നാണ് രേണു സുധി ചോദിക്കുന്നത്. താൻ ദുബായില്‍ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ആരോ അയച്ച് തന്നെന്ന് താൻ പറഞ്ഞല്ലോ എന്നും ധൈര്യമുണ്ടെങ്കില്‍ അത് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യാനും രേണു സുധി വെല്ലുവിളിക്കുന്നുണ്ട്. 'ഒരു ശാന്തിയുമില്ലാത്ത അപ്പൂപ്പന്', എന്ന് കുറിച്ച് കൊണ്ടാണ് രേണുവിന്റെ വെല്ലുവിളി.
‘‘ഞാൻ എയറില്‍ തന്നെയാണ് ഇപ്പോഴും. എയറില്‍ നിന്നും ഇറങ്ങിയിട്ടില്ല. എനിക്ക് അനുകൂലമായി സംസാരിക്കുന്ന ഒരുപാട് വ്ലോഗർമാരുണ്ട്. അവർക്കൊക്കെ ഒരുപാട് നന്ദിയുണ്ട്. എന്നെ അനുകൂലമായിട്ട് പറയുന്ന വ്ലോഗിലൂടെയാണ് എന്റെ നെഗറ്റീവുകള്‍ കേള്‍ക്കുന്നത്. സിനിമാക്കാരെ ബഹുമാനിക്കുന്ന ആളാണ് ഞാൻ. എന്റെ ഭർത്താവ് ഒരു സിനിമാക്കാരൻ ആയിരുന്നു.
പക്ഷേ ശാന്തിവിള ദിനേശ് അപ്പൂപ്പാ...കൊറേ ആയല്ലോ താൻ എന്നെ പറ്റി പറയാൻ തുടങ്ങിയിട്ട്. തനിക്ക് നാണമില്ലേ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ താൻ ആരാ. എടോ എനിക്ക് 34 വയസേ ഉള്ളൂ. എന്നെ തൈക്കിളവി എന്ന് വിളിക്കാൻ നാണമില്ലേ അപ്പൂപ്പ താങ്കള്‍ക്ക്. ഞാൻ തുണി പറിച്ച് നൃത്തം ചെയ്യുന്ന വീഡിയോ ദുബായിയില്‍ നിന്ന് ആരോ അയച്ചു തന്നെന്ന് താൻ പറഞ്ഞല്ലോ ? ധൈര്യമുണ്ടെങ്കില്‍ താനത് സോഷ്യല്‍ മീഡിയയില്‍ ഇടടോ...’’ എന്നാണ് രേണു സുധി പറഞ്ഞത്. നിരവധി പേരാണ് രേണുവിന്റെ ഈ മറുപടി വീഡിയോയ്ക്ക് പിന്തുണ അറിയിക്കുന്നത്.
യൂട്യൂബ് ചാനലിലൂടെയായിരുന്നു ശാന്തിവിള ദിനേശ് രേണു സുധിയെക്കുറിച്ച് സംസാരിച്ചത്. ദുബായിലേക്ക് വേറെ പല പരിപാടികള്‍ക്കും വേണ്ടിയാണ് രേണു പോവുന്നതെന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്. പ്രകടമായി പറഞ്ഞില്ലെങ്കിലും ശാന്തിവിള ദിനേശ് രേണുവിനെയാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു കമന്റുകള്‍. ‘കേരളത്തിലെ അവതാരക ഇടയ്ക്ക് ദുബായില്‍ പോയി മദ്യപിച്ച്, ഉടുതുണി ഉരിഞ്ഞ് നൃത്തം ചെയ്യും. ഇപ്പോള്‍ ചാനലുകള്‍ക്കൊന്നും അവരെ വേണ്ട. ആ കാര്യങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് ഇവളാണെന്നാ’യിരുന്നു പറഞ്ഞത്. ദാനം തന്ന ആള്‍ക്കാരെ ചീത്ത പറയുന്നു എന്ന വാക്കുകള്‍ മതി ദിനേശ് ഉദ്ദേശിക്കുന്നത് രേണുവിനെയാണെന്ന് എന്നായിരുന്നു ഇതിന്റെ താഴെ വന്ന കമന്റുകള്‍.
സോഷ്യല്‍മീഡിയയിലൂടെ രേണുവിനെ എതിര്‍ക്കുന്നവര്‍ പോലും ഈ രീതിയില്‍, ഇത്രയും മോശമായി സംസാരിക്കില്ലെന്ന കമന്റുകളെല്ലാം വന്നത്. വിവാഹത്തെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും, മദ്യപാനത്തെക്കുറിച്ചുമൊക്കെ രേണു പറഞ്ഞതിനെക്കുറിച്ചും ശാന്തിവിള ദിനേശ് സംസാരിച്ചിരുന്നു. ഇതെന്തിനാണ് ഇദ്ദേഹം ഇത്രയും മോശമായി സംസാരിച്ചതെന്നും ചോദ്യങ്ങള്‍ വന്നു. ഒരു സ്ത്രീയെ എത്രത്തോളം അപമാനിക്കാവോ, അതാണ് ഇയാള്‍ ചെയ്യുന്നത് എന്നായിരുന്നു റിയാക്ഷന്‍ വീഡിയോ ചെയ്യുന്നവര്‍ പോലും ചോദിച്ചത്. ഇതെങ്ങനെയാണ് രേണുവിനെക്കുറിച്ച് തൈക്കിളവി എന്ന് പറയുന്നത്. മാന്യമായ രീതിയിലാണ് പറയുന്നതെങ്കില്‍ കുഴപ്പമില്ല. ഇയാള്‍ കാര്യമറിയാതെയാണ് സംസാരിക്കാറുള്ളത് എന്നായിരുന്നു രേണുവിന്റെ വീഡിയോയുടെ താഴെ വന്ന കമന്റുകള്‍.
‘‘ജീവിക്കാനും, മക്കളെ വളര്‍ത്താനും വേണ്ടിയാണ് ഈ മേഖലയിലേക്ക് ഇറങ്ങിയത്. മറ്റൊരു ജോലിയും ചെയ്യാനുള്ള കഴിവില്ല. അഭിനയിക്കാനുള്ള അവസരങ്ങള്‍ നേരത്തെ വന്നിരുന്നു. അന്നൊന്നും അതേക്കുറിച്ച് ഗൗരവകരമായി ആലോചിച്ചിരുന്നില്ല. സുധിച്ചേട്ടന്‍ തന്നെ നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ ഏറ്റെടുത്തോ എന്ന് പറഞ്ഞിരുന്നു. ഇന്നിപ്പോള്‍ ഇതൊന്നും കാണാന്‍ അദ്ദേഹം ഇല്ലാത്തതില്‍ സങ്കടമുണ്ട്. ഇനിയൊരു വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ല. രണ്ടാമതോ, മൂന്നാമതോ എന്ന കണക്കില്‍ വിവാഹത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ചും രേണു പ്രതികരിച്ചിരുന്നു. മൂന്നാം വിവാഹം എന്നാണ് പറയുന്നത്. അങ്ങനെ എങ്കില്‍ അങ്ങനെ തന്നെയിരിക്കട്ടെ, ഞാനായിട്ട് തിരുത്തലുകളൊന്നും വരുത്തുന്നില്ല...’’ എന്നാണ് രേണു സുധി അഭിനയമേഖല തെരഞ്ഞെടുത്തതിനെക്കുറിച്ച് പറഞ്ഞത്.