-->
ട്രെയിന്‍ യാത്രക്കളില്‍ പലപ്പോഴും ടിക്കറ്റില്ലാതെ യാത്ര ചെയ്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ആളുകളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവമാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. എസി കംപാര്‍ട്ട്‌മെന്റില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത ഒരു യുവതിയാണ് വൈറലായിരിക്കുന്നത്. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്‌തെന്ന് മാത്രമല്ല ചോദ്യം ചെയ്യാനെത്തിയ റെയില്‍വെ ഉദ്യോഗസ്ഥരെ യുവതി കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഏതായാലും സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുക്കൊണ്ടിരിക്കുകയാണ്.
വൈറലാകുന്ന വീഡിയോയില്‍ ഹിന്ദിയില്‍ സഹയാത്രക്കാരോടും ടിടിഇയോടും തര്‍ക്കിക്കുന്ന ഒരു യുവതിയാണുള്ളത്. വീഡിയോയില്‍ 'ടിക്കറ്റില്ലാതെയാണോ യാത്ര ചെയ്യുന്നത് ?' എന്ന് ടിടിഇയുടെ ചോദ്യത്തിന് തനിക്ക് കണ്ണ് കണ്ടൂടേയെന്നും ഇവിടുത്തെ കുളിമുറികള്‍ എന്ത് മോശമാണെന്നും ചോദിച്ച് യുവതി വിഷയം മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ടിക്കറ്റ് ഇല്ലാതെ എന്തിനാണ് യാത്ര ചെയ്തതെന്ന ചോദ്യത്തിന് യുവതി ഉത്തരം നല്‍കുന്നില്ല. സഹയാത്രക്കാരുള്‍പ്പടെ യുവതിക്കെതിരെ സംസാരിക്കുന്നതായി വീഡിയോയില്‍ കാണാം. ഇതിനിടയില്‍ പ്രായമായ ഒരാള്‍ വിവരം പോലീസിനെ അറിയിക്കാമെന്ന് പറയുന്നുണ്ട്. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയ യുവതി വീഡിയോ എടുത്തുകൊണ്ടിരുന്ന റെയില്‍വേ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുന്നതായും ദൃശ്യങ്ങളില്‍ കാണാം. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് പോരാഞ്ഞിട്ട് ഇപ്പോള്‍ നിങ്ങള്‍ ചോദ്യം ചെയ്യുന്നവരെയും ആക്രമിക്കുകയാണോ എന്ന് വീഡിയോയില്‍ ചോദിക്കുന്നു.
നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ യുവതി വിമര്‍ശിച്ച നിരവധിപേര്‍ രംഗത്തെത്തി. യുവതി സ്ത്രീകളുടെ അവകാശങ്ങളെ ദുരുപയോഗം ചെയ്യുകയാണ് എന്ന് ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് അഭിപ്രായപ്പെട്ടു. 'ഒന്നാമതായി അവര്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നു. രണ്ടാമതായി, അവരുടെ മോശം മനോഭാവം. ഇത് കണ്ടാല്‍ തന്നെ അറിയാം ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് അവര്‍ക്ക് ആത്മവിശ്വാസമുണ്ടെന്ന്' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. പിന്നാലെ യുവതി ഉണ്ടാക്കിയ അസൗകര്യത്തില്‍ പ്രതികരണവുമായി റെയില്‍വെ സേവ രംഗത്തെത്തി. അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു! റെയില്‍വെ ഇത്തരത്തിലുള്ള അനുഭവം നല്‍കാന്‍ ശ്രമിക്കുന്നില്ല. ദയവായി വിശദാംശങ്ങള്‍ (പിഎന്‍ആര്‍/യുടിഎസ് നമ്പര്‍), മൊബൈല്‍ നമ്പര്‍ എന്നിവ ഡിഎം വഴി പങ്കിടുക. വേഗത്തിലുള്ള പരിഹാരത്തിനായി നിങ്ങള്‍ക്ക് https://railmadad.indianrailways.gov.in എന്ന വിലാസത്തില്‍ നേരിട്ട് നിങ്ങളുടെ ആശങ്കകള്‍ ഉന്നയിക്കാവുന്നതാണ്,' ഔദ്യോഗിക പിന്തുണാ അക്കൗണ്ടായ റെയില്‍വേ സേവ പ്രതികരിച്ചു.
Firstly, she is travelling without a ticket Secondly, with this attitude As she knows nothing is going to happen. Women's empowerment ke naam pr misuse of law! Any action will be taken? @RailwaySeva pic.twitter.com/ABHrJ37qE9— Mayank Burmee (@BurmeeM) September 17, 2025