-->
മനുഷ്യന്റെ നിലനില്‍പ്പിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിക്കാതെയും ഉപജീവനം കണ്ടെത്തുന്ന അസാധാരണ മനുഷ്യരെക്കുറിച്ച് പലപ്പോഴും നാം വാര്‍ത്തകളില്‍ കണ്ടിട്ടുണ്ടാകും. മണ്ണ്, ചോക്ക്, ട്യൂബ് ലൈറ്റ് തുടങ്ങിയ നിരവധി വസ്തുക്കള്‍ ഭക്ഷിച്ച് ജീവിക്കുന്നവരുടെ ഒരു നീണ്ട നിര തന്നെ കാണാം. ഇത്തരത്തില്‍ കഴിഞ്ഞ 30 വര്‍ഷമായി എഞ്ചിന്‍ ഓയില്‍ കുടിച്ചു ജീവിക്കുന്ന ഒരു കര്‍ണാടക സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് അയാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ഓയില്‍ കുമാര്‍' എന്നാണ് അദ്ദേഹത്തെ ആളുകള്‍ വിളിക്കുന്നത്. 30 വര്‍ഷത്തിലേറെയായി അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തില്‍ എഞ്ചിന്‍ ഓയില്‍ മാത്രമേയുള്ളു. ഇയാള്‍ ഒരു ദിവസം ഏകദേശം ഏഴ് മുതല്‍ എട്ട് ലിറ്റര്‍ വരെ എഞ്ചിന്‍ ഓയില്‍ കുടിക്കുമെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. ഓയിലിനൊപ്പം ചായയും കുടിക്കാറുണ്ടെന്നും അയാള്‍ പറയുന്നു. വീഡിയോയില്‍ ആളുകള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ അത് നിരസിക്കുന്നതും കാണാന്‍ സാധിക്കും. വര്‍ഷങ്ങളായി അദ്ദേഹം എന്‍ഞ്ചിന്‍ ഓയില്‍ കുടിക്കുന്നുണ്ടെങ്കിലും ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നും നേരിട്ടില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. ദൈവീക പിന്തുണ കൊണ്ടാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നാണ് അയാളുടെ വാദം.
എന്നാല്‍ എഞ്ചിന്‍ ഓയില്‍ ശരീരത്തിന് വളരെ ദോഷകരമായ ഒന്നാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്‍ഞ്ചിന്‍ ഓയിലിന്റെ മണം ശ്വസിക്കുന്നതും പോലും ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എഞ്ചിന്‍ ഓയില്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കെമിക്കല്‍ ന്യൂമോണൈറ്റിസ്. എണ്ണ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ ഉണ്ടാകുന്ന വീക്കം, ശ്വാസ കോശകലകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ തുടങ്ങിയവയ്ക്കാണ് കെമിക്കല്‍ ന്യൂമോണൈറ്റിസ് എന്ന് പറയുന്നത്. ശ്വാസം മുട്ട് ഉണ്ടാകുന്നതിലൂടെ ന്യുമോണിയ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.