Friday, March 13, 2026 Last Updated 13 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 21 Sep 2025 01.56 PM

എന്തൊരു മനുഷ്യരാ...: മേഴ്‌സിഡസ് കാറിലെത്തി മാലിന്യം വലിച്ചെറിഞ്ഞു, സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

mercede, class, owner, waste

മെഴ്‌സിഡസ് കാറിലെത്തി പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ ആളെ അതിരൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. റെഡ്ഡിറ്റില്‍ turbulentrikhi1990 എന്ന പേരില്‍ അറിയപ്പെടുന്ന യൂസര്‍ ഇതുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. ഗുരുഗ്രാമില്‍ നിന്നുള്ള ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

ഗുരുഗ്രാമിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഗോള്‍ഫ് കോഴ്‌സ് റോഡിലാണ് സംഭവം നടന്നത്. തന്റെ അനുഭവം പങ്കുവെച്ച യുവാവ് പറയുന്നതനുസരിച്ച്, ഒരു ആഡംബര കാര്‍ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു.ഡ്രൈവിംഗ് സീറ്റില്‍ ഒരു ഡ്രൈവറും
പിന്നില്‍ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം, ആ സ്ത്രീ കാറില്‍ നിന്ന് ഉപയോഗിച്ച നാപ്കിനുകളും പേപ്പര്‍ പ്ലേറ്റുകളും റോഡിലേക്ക് വലിച്ചെറിഞ്ഞു. ഈ കാഴ്ച തനിക്ക് ഏറെ അസ്വസ്ഥത ഉണ്ടാക്കിയെന്നാണ് റെഡിറ്റ് ഉപയോക്താവ് പോസ്റ്റില്‍ കുറിക്കുന്നത്.

തുടര്‍ന്ന് മാലിന്യം ഇങ്ങനെ വലിച്ചെറിയരുതെന്ന് ആവശ്യപ്പെട്ടതും അവര്‍ അടുത്ത് എവിടെയും വേസ്റ്റ് ബാസ്‌ക്കറ്റുകള്‍ ഇല്ലന്നും തന്റെ കാറില്‍ മാലിന്യം വെക്കാന്‍ കഴിയില്ലെന്നും പ്രതികരിക്കുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു. കൂടാതെ തന്റെ വാഹനം പരിപാലിക്കാന്‍ ചെലവേറിയതാണെന്നും ഇന്റീരിയര്‍കള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അവ നേരെയാക്കാന്‍ ഒരുപാട് പണം ചെലവാകുമെന്നും അവര്‍ തന്നോട് പറഞ്ഞു എന്നും ഇദ്ദേഹം പറയുന്നു. തുടര്‍ന്ന് അവര്‍ തന്നോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ലെന്നും അവരുടെ െ്രെഡവര്‍ തന്നോട് അവിടെ നിന്നും പോകാന്‍ ആവശ്യപ്പെട്ടുവെന്നും ഇദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു.

പോസ്റ്റ് വൈറലായതോടെ നിരവധി ആളുകള്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി കണ്ടപ്പോള്‍ ചോദ്യം ചെയ്തതിന് റെഡ്ഡിറ്റ് ഉപയോക്താവിനെ അഭിനന്ദിച്ചു. അതേസമയം തന്നെ നിരവധി പേര്‍ കാര്‍ ഉടമയെ രൂക്ഷമായി വിമര്‍ശിക്കുകയും ഇത്തരം ആളുകളാണ് പ്രകൃതിയെ കൊലയ്ക്ക് കൊടുക്കുന്നതെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW